മലയാള സിനിമയിലുള്ള ചുരുക്കം ചില വനിതാ ഹാസ്യതാരങ്ങളില്‍ പ്രമുഖയാണ് നടി ബിന്ദു പണിക്കര്‍. സ്വഭാവനടിയായി ഗൗരവമുള്ള കഥാപാത്രങ്ങളെയും താരം അവതരിപ്പിച്ച് ശ്രദ്ധേയയായിട്ടുള്ള താരത്തിന് ഏക മകളാണ് ഉള്ളത്. ബിന്ദുപണിക്കരുടെ മകള്‍ അരുന്ധതി ടിക്ടോക്കിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ്. ഇപ്പോള്‍ കോളേജിലെ ഓണപരിപാടിയില്‍ നൃത്തം ചെയ്യുന്ന അരുന്ധതിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. ഒപ്പം തന്നെ കല്യാണിയുടെ അച്ഛനായ സായ്കുമാറും ബിന്ദു പണിക്കരുമായിരുന്നു പരിപാടിയില്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തത്.
ബിന്ദുവിന്റെ മകള്‍ കല്യാണി എന്നു വിളിക്കുന്ന അരുന്ധതിയുടെ വീഡിയോകള്‍ ക്ഷണനേരം കൈാണ്ടാണ് വൈറലായി മാറുന്നത്. പല താരങ്ങളുടെയും മക്കളുടെ വീഡിയോയ്ക്ക് ഒപ്പമാണ് കല്യാണിയുടെയും വീഡിയോ തംരംഗമാകുന്നത്. ടിക്ടോക്കിലാണ് തന്റെ കഴിവുകള്‍ കല്യാണി തെളിയിക്കുന്നത്.ഇന്‍സ്റ്റഗ്രാമില്‍ സജീവമായ കല്യാണി കഴിഞ്ഞ ദിവസം നൃത്തം ചെയ്യുന്ന ചിത്രങ്ങളാണ് ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. അഭിനയമാണോ നൃത്തമാണോ ഇഷ്ടമെന്ന ചോദ്യത്തിന് നൃത്തമാണ് തനിക്കേറെയിഷ്ടമെന്ന് നേരത്തെ കല്യാണി വെളിപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ ഇഷ്ടം സത്യമെന്ന് തെളിയിച്ചാണ് ആസ്വദിച്ച് നൃത്തം ചെയ്യുന്ന ചിത്രങ്ങള്‍ അരുന്ധതി പങ്കുവച്ചിരിക്കുന്നത്. നോക്കൂ എങ്ങനെയാണ് ഞാന്‍ നൃത്തം ആസ്വദിക്കുന്നത് എന്ന അടിക്കുറിപ്പോടെയാണ് കല്യാണി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഇപ്പോള്‍ തേവര സേക്രട് ഹാര്‍ട്സ് കോളേജില്‍ ബികോമിന് പഠിക്കുകയാണ് കല്യാണി. കോളേജിലെ ഓണപരിപാടിക്കിടയില്‍ പകര്‍ത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. മാതാപിതാക്കളായ സായ്കുമാറും ബിന്ദു പണിക്കരുമാണ് ഓണപരിപാടിയില്‍ വിശിഷ്ടാതിഥികളായി എത്തിയത്. ഈ ചിത്രങ്ങളും വൈറലാകുന്നുണ്ട്. നൃത്തത്തിലൂടെയാമ് ബിന്ദുപണിക്കരും സിനിമയിലെത്തിയത്.
ബിന്ദു പണിക്കറുടെ ആദ്യ വിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന് 2003ലാണ് മരണപ്പെടുന്നത്. നേരത്തെ ടിക് ടോക് വീഡിയോകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് അരുന്ധതി. സായ്കുമാറിനും ബിന്ദു പണിക്കര്‍ക്കുമൊപ്പമുള്ള അരുന്ധതിയുടെ ടിക് ടോക് വീഡിയോകള്‍ വൈറലായിരുന്നു. കല്യാണിയുടെ അച്ഛന് 2003 ല്‍ മരണപ്പെട്ടിരുന്നു ശേഷം 2009ലായിരുന്നു സായ് കുമാറും ബിന്ദുപണിക്കറും വിവാഹിതരായത്.