മലയാളികളുടെ പ്രിയ നടിമാരിലൊരാളാണ് ഭാവന. പല പ്രതിസന്ധി ഘട്ടങ്ങളിലും കരുത്തോടെ നിന്ന വ്യക്തി കൂടിയാണ് താരം. ഇപ്പോഴിതാ വികാരനിര്‍ഭരമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാവന. തന്റെ അച്ഛന്റെ വേര്‍പാടിനെക്കുറിച്ചാണ് താരം കുറിപ്പില്‍ പറയുന്നത്. അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു താരത്തിന്റെ കുറിപ്പ്.
'കാലം മായ്ക്കാത്ത മുറിവുകളില്ലെന്നാണ് ആളുകള്‍ പറയാറ്, പക്ഷേ യാഥാര്‍ത്ഥ്യം എപ്പോഴും അതായിരിക്കണമെന്നില്ല. ഓരോ ദിവസവും, ഓരോ നിമിഷവും, ഉയര്‍ച്ച താഴ്ചകളുണ്ടാകുമ്പോഴുമെല്ലാം ഞാന്‍ അച്ഛനെ മിസ് ചെയ്യുന്നു. എപ്പോഴും ഹൃദയത്തിലുണ്ട്', എന്നാണ് ഭാവന കുറിച്ചിരിക്കുന്നത്.
'മിസ് യൂ അച്ഛ, അച്ഛനില്ലാത്ത ഒമ്പത് വര്‍ഷങ്ങള്‍ എന്നും ഭാവന ഹാഷ്ടാഗ് നല്‍കിയിട്ടുണ്ട്. പോരാട്ടം തുടരുക. നീ തോല്‍ക്കുന്നത് കാണാന്‍ സ്വര്‍ഗത്തിലെ ആള്‍ ആഗ്രഹിക്കുന്നില്ലെന്ന' ഉദ്ധരണിയും ഭാവന പങ്കുവച്ചിട്ടുണ്ട്.
2015 സെപ്റ്റംബറിലായിരുന്നു ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ വിടവാങ്ങിയത്. കാമറാമാനായിരുന്നു അദ്ദേഹം. താന്‍ സിനിമയിലിത്തെണമെന്ന് ഏറ്റവും കൂടുതല്‍ ആ?ഗ്രഹിച്ചത് അച്ഛനായിരുന്നുവെന്ന് ഭാവന പലപ്പോഴും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഹണ്ട് ആണ് ഭാവനയുടേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയ ചിത്രം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.