Latest News

മഞ്ജുവിനെ പോലെ കഴിവുള്ള നടിമാര്‍ വേറെയും ഇവിടെയുണ്ട്; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

Malayalilife
topbanner
മഞ്ജുവിനെ പോലെ കഴിവുള്ള നടിമാര്‍ വേറെയും ഇവിടെയുണ്ട്; വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

ലയാള സിനിമാ മേഘലയില്‍ ശ്രദ്ധ നേടിയ അഭിനേത്രിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. നാനൂറിലേറെ ചിത്രങ്ങളില്‍  നിരവധി സ്ത്രീ കഥാപാത്രങ്ങള്‍ക്ക് താരം  ശബ്ദം  നല്‍കുകയും ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇപ്പോള്‍ ഭാഗ്യലക്ഷ്മി മഞ്ജു വാര്യരെകുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ് . ഭാഗ്യലക്ഷ്മി എന്ന നടിക്ക് താന്‍ ഡബ്ബ് ചെയ്തു കൊടുത്തിട്ടുള്ള ഓരോ നടിമാരുടെ കഴിവുകളും ദൗര്‍ബല്യങ്ങളും നല്ല വ്യക്തമാണ്. പക്ഷെ അവരില്‍ നിന്നെല്ലാം വ്യത്യസ്തയായി തോന്നിയത് നടി മഞ്ജു വാര്യരായിരുന്നു എന്ന് ഒരു അഭിമുഖത്തിനിടെ ഭാഗ്യലക്ഷ്മി വെളിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. 

ഭാഗ്യലക്ഷ്മിയുടെ വാക്കുകളിലൂടെ 

മലയാളത്തില്‍ മഞ്ജുവിനെ പോലെ വേറെയും മികച്ച നടിമാരുണ്ട്. പക്ഷെ അവരൊക്കെ സ്വന്തം ശബ്ദം ഉപയോഗിക്കാത്തതിനാലാകാം ആ പേരുകള്‍ മഞ്ജുവിന് ശേഷം പറയുന്നതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. പാര്‍വതി ഒരു ഫിലിമില്‍ ഡബ്ബ് ചെയ്യാന്‍ വന്നപ്പോള്‍ ഞാന്‍ പാര്‍വതിയോട് പറഞ്ഞിരുന്നു 'പാര്‍വതി നീ സ്വന്തമായിട്ട് ഡബ്ബ് ചെയ്യണം. അങ്ങനെ പാര്‍വതിക്ക് ഞാന്‍ മൈക്കിന്റെ മുന്‍പില്‍ നിര്‍ത്തി പഠിപ്പിച്ച് കൊടുത്തൂ. പാര്‍വതിയുടെ പ്രശ്‌നം എന്തെന്നാല്‍ പാര്‍വതി വളരെ ലോ വോയിസില്‍ മാത്രമേ സംസാരിക്കുള്ളൂ. പാര്‍വതി ദേഷ്യപ്പെടുന്ന സീന്‍ ആണെങ്കില്‍ പോലും അവരുടെ ശബ്ദത്തില്‍ ആ ശക്തി വരില്ല പക്ഷെ മുഖഭാവം കറക്റ്റ് ആയിരിക്കും. 'കൊച്ചു കൊച്ചു സന്തോഷങ്ങള്‍' എന്ന സിനിമയുടെ ഡബ്ബിംഗിനെ കാവ്യയോടും ഞാന്‍ പറഞ്ഞു 'നീ സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്തു പഠിക്കൂവെന്ന്', പക്ഷെ കാവ്യയും എനിക്ക് ഇത് കഴിയില്ലെന്ന് പറഞ്ഞു മാറിനില്‍ക്കുകയായിരുന്നു. അതിലെപ്പോഴും വിജയിച്ചു നിന്നത് മഞ്ജു വാര്യര്‍ തന്നെയായിരുന്നു. 'തൂവല്‍ കൊട്ടാരം' എന്ന സിനിമയ്ക്ക് വേണ്ടിയാണ് മഞ്ജു ആദ്യമായി ഡബ്ബ് ചെയ്തത്. മഞ്ജു അത് പെട്ടെന്ന് ക്ലിക്ക് ചെയ്യുകയും, തനിക്ക് തന്റെ ശബ്ദം തന്നെ വേണമെന്നു ഒരു വാശിയുണ്ടാകുകയും ചെയ്തിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നടി മഞ്ജു വാര്യര്‍ ആണെന്ന് പറയാറുണ്ട്. ശരിയാണ് മഞ്ജു മികച്ച നടി തന്നെയാണ്. പക്ഷെ മഞ്ജുവിനെ പോലെ കഴിവുള്ള നടിമാര്‍ വേറെയും ഇവിടെയുണ്ട് പക്ഷെ അവരെ മഞ്ജുവിനോളം അംഗീകരിക്കാത്തത് മറ്റു ഡബ്ബിംഗ് ആര്‍ട്ടിസ്സ്റ്റുകളുടെ ശബ്ദം ഉപയോഗിക്കുന്നത് കൊണ്ടായിരിക്കാം'.

Read more topics: # bhagyalekshmi,# says about manju
bhagyalekshmi says about manju

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES