കലാഭവന്‍ നവാസ് എന്ന ജനപ്രിയ താരം അപ്രതീക്ഷിതമായി മരണത്തിന്റെ വഴിയേ പോയിട്ട് രണ്ടര മാസത്തിലധികം പിന്നിട്ടു കഴിഞ്ഞു. പക്ഷെ, ഇപ്പോഴും പ്രിയപ്പെട്ടവന്റെ ഓര്‍മ്മകളില്‍ നീറി ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് നവാസിന്റെ ഭാര്യ രഹ്ന. മതാചാര ചടങ്ങുകളുടെ ഭാഗമായുള്ള മറയിരിക്കലിലാണ് ഇപ്പോഴും രഹ്ന ഉള്ളത്. അതിനിടെ, ഇപ്പോഴിതാ, രഹ്ന വേദിയിലെത്തി വാങ്ങേണ്ടിയിരുന്ന ഒരു അവാര്‍ഡ് സ്വീകരിക്കാന്‍ മകന്‍ റിഹാന്‍ എത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് രഹ്നയുടെ ഇപ്പോഴത്തെ അവസ്ഥയും മക്കളുടെ വേദനയുമെല്ലാം ആരാധകര്‍ക്ക് വ്യക്തമാക്കി കൊടുക്കുന്നത്.
മാസങ്ങള്‍ക്കു മുമ്പാണ് നവാസും രഹ്നയും ഒന്നിച്ച് അഭിനയിച്ച ഇഴ എന്ന ചിത്രം പുറത്തു വന്നത്. ചിത്രത്തിലെ അഭിനയത്തിന് നവാസിന് പൂവച്ചല്‍ ഖാദര്‍ അവാര്‍ഡും രഹ്നയ്ക്ക് ജെ സി ഡാനിയേല്‍ അവാര്‍ഡും ലഭിച്ചിരുന്നു. മരണത്തിനു ദിവസങ്ങള്‍ക്കു മുമ്പാണ് നവാസ് പൂവച്ചല്‍ ഖാദര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു ജെ സി ഡാനിയേല്‍ അവാര്‍ഡ് ദാനം.
ഈ അവാര്‍ഡ് രഹ്നയ്ക്ക് ലഭിച്ചുവെന്ന സന്തോഷ വാര്‍ത്ത എത്തിയപ്പോള്‍ തന്നെ രഹ്ന പറഞ്ഞതാണ് ഇക്കയ്ക്കൊപ്പം പോയി ഈ അവാര്‍ഡ് വാങ്ങണമെന്ന്. എന്ത് തിരക്കുണ്ടെങ്കിലും അതു മാറ്റിവച്ച് രഹ്നയ്ക്കൊപ്പം ചെല്ലുമെന്ന് നവാസ് വാക്കും കൊടുത്തിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി കാര്യങ്ങള്‍ മാറിമറിഞ്ഞപ്പോള്‍ ആ അവാര്‍ഡ് വേദിയിലേക്ക് മൂത്തമകന്‍ റിഹാന്‍ എത്തിയത് ഇടറുന്ന വാക്കുകളോടെയാണ്. ഉമ്മച്ചിയ്ക്ക് ഇപ്പോള്‍ കുഴപ്പമില്ല. അവര്‍ തമ്മില്‍ വലിയ അടുപ്പമായിരുന്നതുകൊണ്ട് തന്നെ ആ വേദനയില്‍ നിന്നും ഉമ്മച്ചിയ്ക്ക് പുറത്തേക്ക് വരാന്‍ കഴിഞ്ഞിട്ടില്ല. അവര്‍ രണ്ടുപേരും ഒരുമിച്ച് വരാനിരുന്ന ചടങ്ങായിരുന്നു ഇത്. പ്രകമ്പനം എന്ന നവാസിന്റെ അവസാന സിനിമയുടെ ഷൂട്ട് തുടങ്ങും മുന്നേ തന്നെ ഈ അവാര്‍ഡ് അനൗണ്‍സ് ചെയ്തതായിരുന്നു. വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഉമ്മാക്ക് ആശംസകള്‍ അറിയിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും എല്ലാം ചെയ്തിരുന്നുവെന്നാണ് റിഹാന്‍ വേദനയോടെയും ഇടറുന്ന വാക്കുകളോടെയും പറഞ്ഞു വച്ചത്.
തുടര്‍ന്ന് വേദിയിലെത്തി കേരളത്തിന്റെ ധനകാര്യമന്ത്രിയായ കെ എന്‍ ബാലഗോപാലില്‍ നിന്നും ഉമ്മച്ചിയുടെ അവാര്‍ഡ് സ്വീകരിച്ച റിഹാന്‍ ആ ചിത്രം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്:
പ്രിയരേ,
ഒരേ സിനിമയിലെ അഭിനയത്തിന് രണ്ടു പേര്‍ക്കും (ഉമ്മിച്ചിക്കും വാപ്പിച്ചിക്കും) അവാര്‍ഡ് കിട്ടുക എന്നത് വലിയ ഭാഗ്യം തന്നെയാണ്,
വാപ്പിച്ചിക്ക് പൂവച്ചല്‍ ഖാദര്‍ അവാര്‍ഡും, ഉമ്മിച്ചിക്ക് ???? ???????????? അവാര്‍ഡും ആണ് കിട്ടിയത്. ഉമ്മിച്ചിക്ക് പോകാന്‍ പറ്റാത്തതു കൊണ്ട് റിഹാന്‍ ആണ് അവാര്‍ഡ് ഏറ്റു വാങ്ങിയത്.
വാപ്പിച്ചിയും ഉമ്മച്ചിയും ജീവനു തുല്യമാണ് കലയെ സ്നേഹിക്കുന്നത്. വിവാഹ ശേഷം വാപ്പിച്ചിയുടെ കലയിലൂടെയാണ് ഉമ്മിച്ചിയിലെ കലാകാരി ജീവിച്ചിരുന്നത്. ഇത്രെയേറെ കലയെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മക്കളായി ജനിച്ചതില്‍ ഞങ്ങള്‍ക്ക് വളരെ അധികം അഭിമാനം ഉണ്ട് എന്നാണ് റിഹാന്‍ കുറിച്ചത്.
മികച്ച സഹനടിയ്ക്കുള്ള അവാര്‍ഡാണ് ഇഴ എന്ന ചിത്രത്തിലെ അഭിനയത്തിന് രഹ്നയ്ക്ക് ലഭിച്ചത്