മലയോരത്തിന്റെ കരുത്തും ആക്ഷന്‍ ത്രില്ലറിന്റെ തീവ്രതയും ഒരുമിപ്പിച്ച് ജോജു ജോര്‍ജിനെ നായകനാക്കി ഷാജി കൈലാസ്സംവിധാനം ചെയ്യുന്ന'വരവ് 'ന്റെഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജോജുവിന്റെ പിറന്നാള്‍ ദിനമായ ഇന്ന് പുറത്തിറങ്ങി. സുരേഷ് ഗോപിയടക്കമുള്ള നിരവധി താരങ്ങള്‍ പിറന്നാളാശംസകളോ ടെ അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍സിലൂടെ പോസ്റ്റര്‍ ഷെയര്‍ ചെയ്തു.
ജീപ്പിന്റെ പൊട്ടിയ ഗ്ലാസുകള്‍ക്കിടയിലൂടെ അതിതീഷ്ണമായി നോക്കുന്ന ജോജു... ആ കണ്ണുകള്‍ കണ്ടാലറിയാം ഇതൊരു 'വരവ്' തന്നെയായിരിക്കും. 'Game of survival' എന്ന ടാഗ് ലൈനോടുകൂടി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചിത്രത്തിന്റെ എല്ലാവിധ ഭാവങ്ങളും ഉള്‍ക്കൊണ്ടിരിക്കുന്നു. മലയോര മേഖലയുടെ പശ്ചാത്തലത്തില്‍ മുന്നോട്ട് പോകുന്ന സിനിമയാണ് 'വരവ്'.
പോളി എന്ന് വിളിപ്പേരുള്ള പോളച്ചന്‍എന്ന കഥാപാത്രത്തിന്റെ ജീവിത പോരാട്ടങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. . 'വരവ്' ഒരു ജോജു മാജിക് കാണിച്ചുതരും എന്ന് ഫസ്റ്റ് ലുക്കിലൂടെ ഉറപ്പിക്കാം.'വരവ്' ന്റെ ആക്ഷന്‍ രംഗങ്ങള്‍ക്ക് പെണ്‍ കരുത്തേകാന്‍ മലയാളത്തിന്റെ ആക്ഷന്‍ റാണിയായവാണി വിശ്വനാഥ് കൂടി ജോജുവിനൊപ്പം ചേരുന്നു.
ആക്ഷന്‍ സിനിമകളിലുള്ള ഷാജി കൈലാസിന്റെ സംവിധാന പാടവം, ജോജുവിന്റെ കരുത്താര്‍ന്ന കഥാപാത്രാഭിനയവും കൂടി ചേര്‍ന്ന് പ്രേക്ഷകര്‍ക്കൊരു വ്യത്യസ്ത അനുഭവമായിരിക്കും'വരവ്'.ജോജു ജോര്‍ജ്-ഷാജി കൈലാസ് കോമ്പിനേഷന്‍ ഇതാദ്യമായാണ് ഒരുമിക്കുന്നത്.ഓള്‍ഗാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്,നൈസി റെജി എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.കോ- പ്രൊഡ്യൂസര്‍ -ജോമി ജോസഫ്.
ആക്ഷന്‍ സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഈ ചിത്രത്തില്‍ ദക്ഷിണേന്ത്യയിലെ മുന്‍നിര സ്റ്റണ്ട് മാസ്റ്റര്‍മാരായഅന്‍പ് അറിവ്,സ്റ്റണ്ട് സില്‍വ,കലൈ കിംഗ്സ്റ്റണ്‍, ജാക്കി ജോണ്‍സണ്‍, ഫീനിക്‌സ് പ്രഭു, കനല്‍ക്കണ്ണന്‍, എന്നിവര്‍ ഒരുക്കുന്ന വമ്പന്‍ ആക്ഷന്‍ രംഗങ്ങളുണ്ട്.
ജോജുവിന്റെ വലതുവശത്തെ കള്ളന്‍, ആശ, ഡീലക്‌സ് തുടങ്ങിയ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ജോജു നായകനായ ജോഷി സാറിന്റെയും ഭദ്രന്‍ സാറിന്റെയും സിനിമകളും പണിപ്പുരയിലാണ്. തമിഴില്‍ ജോജു നായകനായി എത്തുന്ന ചിത്രത്തിന്റെ അറിയിപ്പുകള്‍ ഉടന്‍ വരും കൂടാതെ ജോജുവിന്റെ ബോളിവുഡ് അരങ്ങേറ്റവും ഈ വര്‍ഷം ഉണ്ടാകും.
' വരവ് 'ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മലയാളത്തിന്റെ പ്രിയ നടിയായ സുകന്യയുടെ തിരിച്ചുവരവ് ആണ്. മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ബാബുരാജ്, വിന്‍സി അലോഷ്യസ്, സാനിയ ഇയ്യപ്പന്‍, അശ്വിന്‍ കുമാര്‍, അഭിമന്യു ഷമ്മി തിലകന്‍, ബിജു പപ്പന്‍,ബോബി കുര്യന്‍,അസീസ് നെടുമങ്ങാട്, ശ്രീജിത്ത് രവി, ദീപക് പറമ്പോല്‍ , കോട്ടയം രമേഷ്, ബാലാജി ശര്‍മ്മ, ചാലി പാലാ,രാധികാ രാധാകൃഷ്ണന്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
ഷാജി കൈലാസിന്റെ മികച്ച വിജയങ്ങള്‍ നേടിയ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ്,ദ്രോണ എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ എ.കെ. സാജനാണ് ഈ ചിത്രത്തിന്റെയും തിരക്കഥ രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം - എസ്. ശരവണന്‍.
എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.
കലാസംവിധാനം സാബു റാം .
മേക്കപ്പ് സജി കാട്ടാക്കട.
കോസ്റ്റ്യും ഡിസൈന്‍- സമീരസനിഷ്.
ചീഫ് അസസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്.
പ്രൊഡക്ഷന്‍ മാനേജേര്‍സ് - ശിവന്‍ പൂജപ്പുര, അനില്‍ അന്‍ഷാദ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് പ്രതാപന്‍ കല്ലിയൂര്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - വിനോദ് മംഗലത്ത്.പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.
സ്റ്റില്‍സ് - ഹരി തിരുമല.ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്. ഓഫ്ലൈന്‍ പബ്ലിസിറ്റി -ബ്രിങ്‌ഫോര്‍ത്ത്. മൂന്നാര്‍,മറയൂര്‍,തേനി കോട്ടയം എന്നീ ലൊക്കേഷനുകളിലായി 70 ദിവസങ്ങള്‍ കൊണ്ട് 'വരവ്' ന്റെ ചിത്രീകരണം പൂര്‍ത്തിയാകും