മലയാള സിനിമയിലെ ഈ ഭാഗ്യ താരജോഡികള്‍ ഒന്നിച്ചാല്‍ ഹിറ്റ് ഉറപ്പ്..! പക്ഷേ ജീവിതത്തില്‍ ഇവര്‍ക്ക് സംഭവിച്ചത്; മലയാള സിനിമയിലെ ഹിറ്റ് ഭാഗ്യ ജോഡികള്‍ക്ക് ജീവിതത്തില്‍ സംഭവിച്ചത്

Malayalilife
topbanner
മലയാള സിനിമയിലെ ഈ ഭാഗ്യ താരജോഡികള്‍ ഒന്നിച്ചാല്‍ ഹിറ്റ് ഉറപ്പ്..! പക്ഷേ ജീവിതത്തില്‍ ഇവര്‍ക്ക് സംഭവിച്ചത്; മലയാള സിനിമയിലെ ഹിറ്റ് ഭാഗ്യ ജോഡികള്‍ക്ക് ജീവിതത്തില്‍ സംഭവിച്ചത്

ട്ടേറ താരപ്പിറവികള്‍ക്ക് സാക്ഷ്യം വഹിച്ച സിനിമ മേഖലയാണ് മലയാളം സിനിമ. എത്ര പുരോഗമന വാദികളാണെന്ന് ചിത്രങ്ങളിലൂടെ കാട്ടിയാലും സിനിമക്കാര്‍ക്കുളളില്‍ ചില അന്ധവിശ്വാസങ്ങളൊക്കെയുണ്ട്. എത്ര മികച്ച താരങ്ങള്‍ അഭിനയിച്ചെന്നിരുന്നാലും ആ ചിത്രം വിജയിക്കണമെന്നില്ല. അതിന് ഭാഗ്യം കൂടി വേണമത്രേ.

മലയാളത്തില്‍ ചില താരജോഡികള്‍ ഒന്നിച്ചഭിനയിച്ചാല്‍ ആ ചിത്രം വിജയിക്കുമെന്ന് ഒരു വിശ്വാസം പണ്ട് മുതല്‍ക്കേ ഉള്ളതാണ്. നസീറും ഷീലയും ദിലീപും കാവ്യയും മുതല്‍ ഇപ്പോള്‍ ടൊവിനൊയും സംയുക്തയും വരെ നിരവധി താരജോഡികള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരും സിനിമയിലെ പോലെ പ്രണയത്തിലായെങ്കിലും എന്തു സംഭവിച്ചു എന്ന് നമ്മുക്ക് കാണാം.

പ്രേം നസീര്‍- ഷീല

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍ നസീറും ഷീലയും ഒന്നിച്ചഭിനയിച്ച എത്രയോ ചിത്രങ്ങളുണ്ട് മലയാളത്തില്‍. ഈ ചിത്രങ്ങളില്‍ മിക്കതും വന്‍ ഹിറ്റുകളായിരുന്നു.മലയാളത്തിലെ ഭാഗ്യമുള്ള താരജോഡികളില്‍ പ്രമുഖര്‍ ഇവര്‍ തന്നെ

ശങ്കര്‍-മേനക

ആദ്യകാല മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു ശങ്കറും മേനകയും. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മേനക എന്ന നടിയുടെ പേരു കേള്‍ക്കുമ്പോള്‍ തന്നെ ആരാധകരുടെ മനസ്സില്‍ തെളിഞ്ഞു വരുന്ന മറ്റൊരു മുഖം നടന്‍ ശങ്കറിന്റേത് കൂടിയായിരുന്നു. പ്രേക്ഷക മനസ്സുകളില്‍ ശങ്കര്‍ മേനക ജോഡിയെപ്പോലെ പ്രണയം നിറച്ചവര്‍ കുറവാണ്. പണ്ടൊക്കെ എപ്പോഴും പൊതുവേദികളില്‍ പോകുമ്പോള്‍ ശങ്കര്‍ എവിടെ എന്നു പോലും പലരും മേനകയോട് ചോദിച്ചിട്ടുണ്ട്.

റഹ്മാന്‍-രോഹിണി

മാതൃഭാഷയായ തെലുങ്കു സിനിമയിലുള്ളവര്‍ പോലും മലയാളിയാണെന്നാണു വിചാരിച്ചിരുന്നതെന്നു പറയുന്നു രോഹിണി. താന്‍ ഏറ്റവും ഗോസിപ്പുകള്‍ കേട്ടിട്ടുള്ളത് നടന്‍ റഹ്മാനൊപ്പമായിരുന്നുവെന്നും രോഹിണി ഓര്‍ക്കുന്നു. രണ്ടുപേരും ടീനേജ് പ്രായക്കാരായിരുന്നു, അന്നു ഗോസിപ്പുകള്‍ വന്നപ്പോള്‍ എങ്ങനെ സംസാരിക്കുമെന്നൊക്കെ തോന്നിയിരുന്നു, പിന്നീട് റഹ്മാന്‍ തന്നെയാണ് പറഞ്ഞത് അതെന്തിനു ഗൗരവമാക്കിയെടുക്കണം വെറുമൊരു ഗോസിപ്പ് അല്ലേ എന്ന്.

മമ്മൂട്ടി-ശോഭന

മമ്മൂട്ടിയും ശോഭനയും നല്ല കെമിസ്ട്രിയുള്ള താരങ്ങള്‍ എന്നതിനപ്പുറം തന്നെ നല്ല രാശിയുള്ള താരങ്ങള്‍ കൂടിയാണ്. ഇവര്‍ ഒന്നിച്ചഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ മികച്ച വിജയം നേടിയിട്ടുണ്ട്. ഹിറ്റലര്‍, മഴയെത്തും മുന്‍പേ അങ്ങനെ എത്രയോ വിജയ ചിത്രങ്ങള്‍ ഈ താരജോഡികള്‍ സമ്മാനിച്ചു

മോഹന്‍ലാല്‍- ശോഭന

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍ മമ്മൂട്ടിയും ശോഭനയും പോലെ തന്നെ മോഹന്‍ലാലും ശോഭനയും ഒന്നിച്ചാലും ആ ചിത്രങ്ങള്‍ വിജയിക്കു. ടിപി ബാലോഗോപാലന്‍ എംഎ, തേന്മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ് എന്നിങ്ങനെ മോഹന്‍ലാലും ശോഭനയും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളില്‍ മിക്കതും വന്‍ വിജയ ചിത്രങ്ങളായിരുന്നു

മോഹന്‍ലാല്‍-കാര്‍ത്തിക

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍ മോഹന്‍ലാലും കര്‍ത്തികയും ഒന്നിച്ച ചിത്രങ്ങളില്‍ മിക്കതും മലയാളിയെ ചിരിപ്പിയ്ക്കുക മാത്രമല്ല ചിന്തിയ്പ്പിയ്ക്കുകയും ചെയ്തിട്ടുണ്ട്. സന്മനസുള്ള വര്‍ക്ക് സമാധാനം, താളവട്ടം എന്നീ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്

മോഹന്‍ലാല്‍- രേവതി

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍ മോഹന്‍ലാലിനൊപ്പം പ്രേക്ഷകര്‍ കാണനിഷ്ടപ്പെടുന്ന താരമാണത്രേ. ഇവരും മലയാളത്തിലെ ഭാഗ്യ താര ജോഡികളില്‍ ഉള്‍പ്പെടുന്നു. വരവേല്‍പ്പ്, കിലുക്കം, മായപ്പൊന്‍മാന്‍, ദേവാസുരം, രാവണപ്രഭു എന്നിങ്ങനെ ഇവര്‍ ഒന്നിച്ചഭിനയിച്ച മിക്ക ചിത്രങ്ങളും ഹിറ്റുകളായി മാറി

വിനീത്-മോനിഷ

1986ല്‍ എം. ടി. ഹരിഹരന്‍ ടീമിന്റെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തിലൂടെ രംഗത്തെത്തിയ മോനിഷ സനിമയിലേക്ക് എത്തുന്നത് 15ാം വയസിലാണ്. ചെറിയപ്രായത്തില്‍ തന്നെ ഉര്‍വശിപട്ടം കരസ്ഥമാക്കിയ താരം. വിനീതിന്റെ നായികയായി രംഗപ്രവേശനം ചെയ്തതോടെ പിന്നീട് ഈ ജോഡികളില്‍ നിരവധി ചിത്രങ്ങളുമിറങ്ങി. ഇരുവരും പ്രണയത്തിലായിരുന്നു എന്ന് പറയപ്പെടുന്ന കാലഘട്ടത്തിലാണ് ഒരു അപകടത്തില്‍ മോനിഷ മരണപ്പെടുന്നത്.

 ബാബു ആന്റണി ചാര്‍മിള

ഭരതന്റെ സംവിധാനത്തില്‍ പിറന്ന ചിലമ്പ് എന്ന സിനിമയിലൂടെയായിരുന്നു ബാബു ആന്റെണി ആദ്യമായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്.  ഈ കാലഘട്ടത്തിലാണ് ചാര്‍മിള ബാബു ആന്റണി ജോഡിയില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ പിറന്നത്. എന്നാല്‍ ഇരുവരും പ്രണയിച്ച് വിവാഹിതരാകുമെന്ന് കരുതിയത്. ഇരുവരുടേയും പ്രണയം വിവാഹം വരെ എത്തിയെങ്കിലും  ഇരുവരും വിവാഹതരായില്ല. യു.എസിലേക്ക് പോയ ബാബു ആന്റണി പിന്നീട് തിരികെ വ്ന്നില്ലെന്നും എന്നാല്‍ ഈ കാലഘട്ടത്തില്‍ തനിക്ക് മരിക്കാന്‍ വരെ തോന്നിയെന്നും ചാര്‍മിള പ്രതികരിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരു അഭിമുഖത്തില്‍ ബാബു ആന്റണിയുടെ പ്രതികരണം ചാര്‍മിളയെ അല്ല താന്‍ പ്രണയിച്ചത് മറ്റൊരു പെണ്‍കുട്ടിയെ ആയിരുന്നെന്നുമാണ്.

കുഞ്ചാക്കോ ബോബന്‍-ശാലിനി

മലയാളത്തിലെ ഭാഗ്യ താര ജോഡികളായിരുന്നു ചാക്കോച്ചനും ശാലിനിയും. അനിയത്തിപ്രാവിലൂടെ ഒന്നിച്ചഭിനയിച്ച് തുടങ്ങിയ ഈ താരങ്ങള്‍ പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി മാറി. നിറം, പ്രേം പൂജാരി, ചിത്രങ്ങളില്‍ മിക്കതും വന്‍ ഹിറ്റുകളായിരുന്നു

ബിജുമേനോന്‍-സംയുക്ത വര്‍മ്മ

സാമ്പത്തിക വിജയം നേടി.ില്ലെങ്കിലും പ്രേക്ഷക ശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാന്‍ ഈ താരജോഡികള്‍ക്ക് കഴിഞ്ഞു.മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ എന്നിങ്ങനെ ഇവര്‍ അഭിനയിച്ച പല ചിത്രങ്ങളും ശ്രദ്ധിയ്ക്കപ്പെട്ടു. പിന്നീട് ജീവിത്തതിലും ഇവര്‍ ഒന്നിച്ചു.

ദിലീപ് കാവ്യ

ഏറെ ശ്രദ്ധിക്കപ്പെട്ട ജോഡികളായിരുന്നു ദിലീപും കാവ്യയും. ചന്ദ്രനുദിയ്ക്കുന്ന ദിക്കില്‍ തുടങ്ങിയിവര്‍ മീശമാധവന്‍, സദാനന്ദന്റെ സമയം, തിളക്കം, ലയണ്‍, പാപ്പി അപ്പച്ച എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചു. പിന്നീട് മഞ്ജുവാര്യരുമായി വേര്‍പിരിഞ്ഞ ദിലീപ് കാവ്യയെ വിവാഹം കഴിക്കുകയും ചെയ്തു.

ദിലീപ്-ഭാവന

മലയാളത്തിലെ ഭാഗ്യ താര ജോഡികള്‍ ദിലീപും ഭാവനയും ഒന്നിച്ച സിഐഡി മൂസ, ചെസ്, ട്വന്റി ട്വന്റി എന്നീ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു

ടൊവിനോ തോമസ് സംയുക്താ മേനോന്‍

തീവണ്ടി എന്ന ചിത്രത്തിലൂടെ ടൊവിനോ താമസിന്റെ നായികയായി എത്തിയ താരമാണ് സംയുക്താ മേനോന്‍. പിന്നീട് ഉയരെ, കല്‍ക്കി, ഇടയ്ക്കാട് ബറ്റാലിയനടക്കം നിരവധി ചിത്രങ്ങളില്‍ ഈ താരജോഡികള്‍ ശ്രദ്ധേയവേഷത്തിലെത്തി. ടൊവിനോ ചിത്രത്തില്‍ ഒഴിച്ചുകൂടാനാകാത്ത നായികയായിട്ട് സംയുക്ത മാറിയതോടെ ഇരു താരജോഡികളെയും മലയാളി സിനിമാ പ്രേക്ഷകര്‍ ഏറ്റെടുത്തത്.

best pair in malayalam movies

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES