ബസൂക്കയില്‍ മമ്മൂട്ടിക്ക് പ്രതീക്ഷ മാത്രം. വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാന്‍ എത്തുകയാണ്. ' ഡിനോ ഡെന്നിസ് ' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും... ഇങ്ങനെ പറഞ്ഞ് സിനിമയിലെ പ്രതീക്ഷകള്‍ അവതരിപ്പിക്കുകയാണ് മമ്മൂട്ടി. വലിയ അവകാശ വാദങ്ങളില്ലാതെ സിനിമ കാണണമെന്ന് പറയുകയാണ് മമ്മൂട്ടി. ഫെയ്സ് ബുക്കിലെ പോസ്റ്റില്‍ എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകും... എന്ന് കൂടി മമ്മൂട്ടി പറഞ്ഞു വയ്ക്കുന്നു. അടിമുടി പരീക്ഷണ സിനിമയായ ബസൂക്ക ഗെയിം ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്
മമ്മൂട്ടിയുടെ ഫെയ്സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം
പ്രിയമുള്ളവരെ...
വീണ്ടും ഒരു നവാഗത സംവിധായകനോടൊപ്പം ഞാന്‍ എത്തുകയാണ്.
' ഡിനോ ഡെന്നിസ് ' അദ്ദേഹം തന്നെയാണ് കഥയും, തിരക്കഥയും...
ഏപ്രില്‍ 10ന് (നാളെ) 'ബസൂക്ക' തിയേറ്ററുകളില്‍ എത്തും..
ഗെയിമിംഗ് പ്രമേയമായതും വളരെ പുതുമ തോന്നിയതും ആയ കഥ ; ആദ്യ കേള്‍വിയില്‍ തന്നെ എനിക്ക് ഇഷ്ടപ്പെട്ടു..
അത് സിനിമയായി പരിണമിച്ചു.
ഇനി നിങ്ങള്‍ക്കാണ് ഇഷ്ടപ്പെടേണ്ടത്...
എപ്പോഴും പറയാറുള്ളത് പോലെ.. പുതിയ ഓരോ സംവിധായര്‍ക്കും പുതിയതെന്തോ പറയാനുണ്ടാകും...
അതിനൊപ്പം
ഞാനും
നിങ്ങളും
നമ്മളും...
സ്നേഹപൂര്‍വ്വം
മമ്മൂട്ടി
കേരളത്തില്‍ 300 ലേറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യക്ക് പുറത്ത് 284 സ്‌ക്രീനുകള്‍ ലഭിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണ് ബസൂക്ക. റിലീസിനു മണിക്കൂറുകള്‍ക്കു മുന്‍പ് ബസൂക്കയുടെ ചില പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണ സിനിമയെന്നാണ് പ്രിവ്യു കണ്ട ചിലര്‍ അഭിപ്രായപ്പെട്ടത്. രണ്ടാം പകുതി വളരെ ത്രില്ലിങ് ആണെന്നും ക്ലൈമാക്സ് പ്രേക്ഷകരെ ഞെട്ടിക്കുമെന്നും ചില അഭിപ്രായങ്ങളുണ്ട്. മമ്മൂട്ടി രണ്ട് ലുക്കുകളാണ് സിനിമയിലുള്ളത്. ഇതില്‍ രണ്ടാമത്തെ ലുക്ക് തിയറ്ററുകളില്‍ തരംഗമാകുമെന്നാണ് പ്രതീക്ഷകള്‍.
ഒരു സൈക്കോപ്പാത്തിനു പിന്നാലെ മമ്മൂട്ടി നടത്തുന്ന യാത്രയാണ് ബസൂക്കയുടെ പ്രമേയം. അനാമോര്‍ഫിക് വൈഡ് സ്‌ക്രീന്‍ ഫോര്‍മാറ്റിലാണ് ബസൂക്ക തിയറ്ററുകളില്‍ കാണാന്‍ സാധിക്കുക. അതായത് സാധാരണ സിനിമകള്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ വിശാലമായ വിഷ്വല്‍ ഇഫക്ട് ബസൂക്കയ്ക്കുണ്ടാകും.