മരണമാസ് തിയേറ്ററുകളില്‍ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബേസില്‍ ജോസഫ് ഇന്ന് പിറന്നാളാഘോഷിക്കുകയാണ്. പതിവുപോലെ ട്രോള്‍ രൂപത്തില്‍ കിടിലന്‍ ജന്മദിനാശംസയാണ് ടൊവിനോ തോമസ് സാമൂഹിക മാധ്യമങ്ങളിലൂടെ നേര്‍ന്നത്. ബേസില്‍ കിടന്നുറങ്ങുന്ന ചിത്രമാണ് ടൊവിനോ ആശംസാ പോസ്റ്റില്‍ പങ്കുവെച്ചത്.
പിറന്നാള്‍ ആഘോഷിക്കുന്ന ബേസിലിന്, ചലച്ചത്ര താരങ്ങളും ആരാധകരും സോഷ്യല്‍ മീഡിയയിലുടെ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ബേസിലിന്റെ ഭാര്യ എലിസബത്ത് പങ്കുവച്ച പിറന്നാള്‍ ആശംസയാണ് ശ്രദ്ധനേടുന്നത്.
മകള്‍ ഹോപിനൊപ്പമുള്ള ബേസിലിന്റെ രസകരമായ നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോയ്‌ക്കൊപ്പമായിരുന്നു എലിസബത്തിന്റെ ആശംസ. മകള്‍ക്ക് പാട്ടുപാടി കൊടുക്കുന്ന ബേസിലിനെയാണ് വീഡിയോയില്‍ കാണാനാവുക. 'ജന്മദിനാശംസകള്‍ അപ്പ' എന്ന ആശംസാക്കുറിപ്പും എലിസബത്ത് പങ്കുവച്ചിട്ടുണ്ട്.
നിരവധി ആരാധകരാണ് വീഡിയോയില്‍ കമന്റുമായെത്തിയിരിക്കുന്നത്. 'കുട്ടിത്തം മാറാത്ത അപ്പന്‍. കുട്ടിക്ക് ഒരായിരം ജന്മദിനാശംസകള്‍', 'ഇതില്‍ ഇപ്പൊ ആരാ കുഞ്ഞ്',' ലെ കുഞ്ഞ്: പകച്ചു പോയി എന്റെ ബാല്യം', 'എന്തൊക്കെ ആയിരുന്നു. ഇതില്‍ ഇപ്പൊ ഏതാ കൊച്ച് ഏതാ അപ്പന്‍ എന്ന് തപ്പി നടക്കേണ്ട അവസ്ഥ ആയി' എന്നിങ്ങനെയാണ് വീഡിയോയിലെ കമന്റുകള്‍.
2017 ലായിരുന്നു ബേസിലും എലിസബത്തും വിവാഹിതരായത്. തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. 2023ലാണ്? ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്. കുടുംബത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.