Latest News

ഏവരും ഒത്തു പിടിച്ചാല്‍ നാം കടമ്പ കടക്കും; അതിനു നാം കാശു മുടക്കേണ്ട ...അദ്ധ്വാനിക്കേണ്ട..വെറുതെ അവനവന്‍ ഇരിക്കുന്ന ഇടത്ത് പുറത്തു പോകാതെ ഇരുന്നാല്‍ മാത്രം മതി; കാര്യം നിസ്സാരമല്ല ; പ്രശ്‌നം ഗുരുതരം തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച് ബാലചന്ദ്രമേനോന്റെ പോസ്റ്റ്

Malayalilife
 ഏവരും ഒത്തു പിടിച്ചാല്‍ നാം കടമ്പ കടക്കും; അതിനു നാം കാശു മുടക്കേണ്ട ...അദ്ധ്വാനിക്കേണ്ട..വെറുതെ അവനവന്‍ ഇരിക്കുന്ന ഇടത്ത് പുറത്തു പോകാതെ ഇരുന്നാല്‍ മാത്രം മതി; കാര്യം നിസ്സാരമല്ല ; പ്രശ്‌നം ഗുരുതരം തന്നെയാണെന്ന് ഓര്‍മ്മിപ്പിച്ച് ബാലചന്ദ്രമേനോന്റെ പോസ്റ്റ്

കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യവും സംസ്ഥാനവും. കൊവിഡിന്റെ സമൂഹ വ്യാപനം തടയാന്‍ രാജ്യത്തും സംസ്ഥാനത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും വരെ അഭ്യര്‍ത്ഥിച്ചിട്ടും പലരും വിഷയത്തിന്റെ ഗൗരവം മനസിലാക്കാതെ വെറുതെ പുറത്തിറങ്ങിനടക്കുന്നത് തുടരുന്നു. അവര്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനും നടനുമായ ബാലചന്ദ്രമേനോന്‍. 

എത്രയൊക്കെ പറഞ്ഞിട്ടും അത് പൂര്‍ണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയില്‍ നമ്മുടെ റോഡുകള്‍ വിജനമാവുന്നില്ല എന്ന് ബാലചന്ദ്രമേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പലരും പൊലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പോള്‍ 'മലയാളി യുടെ സ്വകാര്യ അഹങ്കാരം ' എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നുവെന്നും അദ്ദേഹം പറയുന്നു. ഏവരും ഒത്തു പിടിച്ചാല്‍ നാം ഈ കടമ്പ കടക്കും . അതിനു നാം കാശു മുടക്കേണ്ട , അദ്ധ്വാനിക്കേണ്ട , വെറുതെ അവനവന്‍ ഇരിക്കുന്ന ഇടത്ത് പുറത്തു പോകാതെ ഇരുന്നാല്‍ മാത്രം മതിയെന്ന് അദ്ദേഹം കുറിച്ചു,?

ബാലചന്ദ്രമേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

എവിടെയും കൊറോണയാണ് ചര്‍ച്ചാ വിഷയം ...ആ വൈറസിന്റെ ഭീകരത ആവുന്നത്ര പത്രമാധ്യമങ്ങള്‍ പറഞ്ഞു കഴിഞ്ഞു. ദൃശ്യമാധ്യമങ്ങള്‍ ക്രിക്കറ്റിലെ സ്‌കോര്‍ പറയുന്നതുപോലെ രാജ്യങ്ങളുടെ പേരും അവിടെ മണിക്കൂറിനുള്ളില്‍ പൊലിഞ്ഞു തീരുന്ന മനുഷ്യരുടെ എണ്ണവും പറഞ്ഞുകൊണ്ടേയിരിക്കുന്നു ...സമൂഹമാധ്യമങ്ങളില്‍ കോറോണേയെപ്പറ്റി തിരിച്ചും മറിച്ചും വായിച്ചും കേട്ടുമുള്ള വിവരണങ്ങളും വ്യാഖ്യാനങ്ങളും സ്ഥിതിവിവരണ കണക്കുകളും മാത്രം

നേരിട്ടുള്ള യുദ്ധത്തിനു വേണ്ടി കാത്തു നില്‍ക്കാതെ , കൊറോണക്ക് പിടികൊടുക്കാതെ ഈ പ്രതിസന്ധിയെ നാം താണ്ടണമെന്നാണ് സര്‍ക്കാര്‍ നമ്മളോട് അഭ്യര്ഥിക്കുന്നത് . അതിന് ഏകമാര്‍ഗം പുറത്തിറങ്ങാതെ ഈ ഒരു ഘട്ടം കഴിയുന്നത് വരെ നാം വീട്ടില്‍ കതകടച്ചിരിക്കുക എന്നതാണ് (Social Distancing) വീടിന്റെ ലക്ഷ്മണരേഖ എന്ന് പ്രധാനമന്ത്രി ഉദ്ദേശിച്ചതും അത് തന്നെയാണ് .

ഒരു രാജ്യത്തിനു വേണ്ടി , നാം ഉള്‍പ്പെടുന്ന അവിടുത്തെ ജനതക്ക് വേണ്ടി നമ്മുടെ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും നമ്മോടു ആവശ്യപ്പെടുന്നത് അത് മാത്രമാണ് . നാം അത് പരിപാലിക്കുവാന്‍ കടപ്പെട്ടവരുമാണ് .എത്രയൊക്കെ പറഞ്ഞിട്ടും അത് പൂര്‍ണ്ണമായും വിജയമായി എന്ന് തോന്നത്തക്ക രീതിയില്‍ നമ്മുടെ റോഡുകള്‍ വിജനമാവുന്നില്ല എന്നത് നാം തന്നെ കണ്ടറിയുന്നു. അതിലുപരി, കര്‍മ്മത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പോലീസുമായി സഹകരിക്കുന്നില്ല എന്ന് മാത്രമല്ല ചിലയിടങ്ങളില്‍ അവരുമായി ഏറ്റുമുട്ടുക വരെ ചെയ്യുന്നു എന്ന് കാണുമ്പൊള്‍ 'മലയാളി യുടെ സ്വകാര്യ അഹങ്കാരം ' എന്ന പ്രയോഗത്തോട് പുച്ഛം തോന്നുന്നു . ഏവരും ഒത്തു പിടിച്ചാല്‍ നാം ഈ കടമ്പ കടക്കും . അതിനു നാം കാശു മുടക്കേണ്ട , അദ്ധ്വാനിക്കേണ്ട , വെറുതെ അവനവന്‍ ഇരിക്കുന്ന ഇടത്ത് പുറത്തു പോകാതെ ഇരുന്നാല്‍ മാത്രം മതി .ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അനുഷ്ഠിക്കാന്‍ സാധിക്കുന്ന ഒരു ധ്യാനമെന്നോ തപസ്സെന്നോ കരുതുക ....ആ ധ്യാനത്തില്‍ നമുക്ക് വേണ്ടി രാവും പകലും കഷ്ട്ടപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുക 

ഓര്‍ക്കുക ..കാര്യം നിസ്സാരമല്ല ; പ്രശ്‌നം ഗരുതരം തന്നെയാണ്

 

balachandra menon comes out against covid behaviour

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES