കഴിഞ്ഞ ശനിയാഴ്ച ആരാധ്യ ബച്ചന്റെ ഏഴാം പിറന്നാളായിരുന്നു. പിറന്നാള്‍ ആഘോഷം അതിഗംഭീരമാക്കി ആഘോഷിച്ചിരുന്ന ബച്ചന് കുടുംബം, ആരാധ്യയുടെ ഏഴാം പിറന്നാളിന്റെ ആഘോഷചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പിറന്നാള്‍ ആഘോഷത്തിന് ശേഷം ആരാധ്യ അമ്മയ്ക്ക് നല്കിയ സര്‍പ്രൈസ് ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
മകള്‍ നല്കിയ സര്‍പ്രൈസിനെക്കുറിച്ചും അതു കണ്ടു തന്റെ മനസ്സു നിറഞ്ഞതിനെക്കുറിച്ചും ഐശ്വര്യ തന്നെയാണ് സമൂഹമാധ്യമത്തില്‍ പങ്ക് വച്ചത്.ലോകത്തിലെ എറ്റവും നല്ല അമ്മയ്ക്ക് എന്ന് സ്വന്തം കയ്യക്ഷരത്തിലെഴുതി, മുത്തുകളും സ്വീകന്‍സും ഉപയോഗിച്ച ഒരു പേപ്പര്‍ കിരീടമാണ് ആരാധ്യ തന്റെ അമ്മയ്ക്ക് സമ്മാനിച്ചത്.
എന്റെ ലോകം എനിക്കേകിയ സര്‍പ്രൈസ് എന്നും എറ്റവും വിലപിടിച്ച ഈ കിരീടമെനിക്ക് സമ്മാനിച്ച എന്റെ പ്രിയപ്പെട്ട ആരാധ്യയ്ക്ക് നന്ദിയും സ്നേഹവുമെന്നും ഐശ്വര്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ഇതിനിടെ ആരാധ്യയുടെ പിറന്നാള്‍ ദിനത്തില്‍ കൊച്ചുകുട്ടികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന അഭിഷേകിന്റെ വീഡിയോയും വൈറലായി മാറി.ബോളിവുഡിലെ പ്രിയതാരങ്ങളായ ശില്പ ഷെട്ടിയുടെ മകന് വിവാന്, ഇഷാ ഡിയോള്‍ മകള്‍ രാധ്യ തുടങ്ങി നിരവധി പേരാണ് ചടങ്ങിനെത്തിയത്. ഇവര്‍ക്കൊപ്പമാണ് അഭിഷേകിന്റെ നൃത്തം.