ശബരിമല യുവതി പ്രവേശനം കൊടുംമ്പിരി കൊണ്ടിരിക്കെ പ്രവേശനത്തെ അനുകൂലിക്കുന്ന ഭക്തി ഗാനവുമായി സംഗീത സംവിധായകന്‍ ബിജിബാല്‍. 'അയ്യന്‍: ഒരു സമഗ്ര പ്രതിഭാസം' എന്ന് പേരിരിട്ടിരിക്കുന്ന ഗാനം തൃശ്ശൂരില്‍ നടക്കുന്ന ജനാഭിമാന സദസില്‍ വെച്ച് സുനില്‍ പി ഇളയിടമാണ് പുറത്തുവിട്ടത്. ഹരിനാരായണന്‍ എഴുതിയതാണ് വരികള്‍. ഗാനം ആലപിച്ചത് ബിജിബാല്‍ തന്നെയാണ്. ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രയാഗ് മുകുന്ദനാണ്. ബോധി സൈലന്റ് സ്‌കേപ്പാണ് അയ്യന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഗാനത്തിന് 'ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്‍' എന്ന വരികള്‍ നിലവിലെ വിവാദങ്ങള്‍ക്കെല്ലാമുള്ള പ്രതികരണം കൂടിയാണ്. അയ്യപ്പന്റെ മുന്നില്‍ സ്ത്രീ എന്നോ പുരുഷന്‍ എന്നോ വേര്‍തിരിവ് ഇല്ലെന്നും, യുവതികളെ ആചാരമതില്‍ കൊണ്ട് അയ്യപ്പന്‍ ഒരിക്കലും തടയില്ലെന്നും വ്യക്തമാക്കുന്നു. ആര്‍ത്തവമുള്ള യുവതികളെ ആചാരങ്ങള്‍ കൊണ്ട് തടയുന്ന ദൈവമല്ല അയ്യപ്പനെന്നും സ്നേഹഗാമിയാണെന്നും ആദി മലയര്‍ നിര്‍മ്മിച്ച ദ്രാവിഡ വിഹാരമാണെന്നും ഗാനത്തിലുണ്ട്.
ഗാനം പുറത്തിറങ്ങിയതിന് ശേഷം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിച്ചത്. 'ഇരുമുടിയിലല്ല നിന്‍ ഹൃദയത്തിലാണെന്റെ ഗിരിമുടിയതെന്നോതുമയ്യന്‍' എന്ന വരികളിലൂടെ ഭക്തരുടെ ഹൃദയത്തിലാണ് അയ്യനിരിക്കുന്നതെന്ന ഗാനത്തില്‍ നിന്നും വ്യക്തമാക്കുന്നു