സിനിമ മേഖലയില്‍ സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് പതിവാണ്. സിനിമയില്‍ ഒരു പ്രവശ്യമെങ്കിലും മുഖം കാണിക്കാന്‍ വേണ്ടി അവര്‍ ഓഡിഷന് എന്ന സ്റ്റേജില്‍ പോകുമ്പോള്‍ ആണ് അവര്‍ കൂടുതലും അതിക്രമത്തിന് ഇരയാകുന്നത്. ചിലര്‍ വ്യാജ ഓഡിഷന് പോയി പണി വാങ്ങുന്നവരും ഉണ്ട്. അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ ചെന്നൈയില്‍ നിന്നും പുറത്തുവരുന്നത്.
വ്യാജ ഓഡിഷന്റെ കെണിയില്‍ പെട്ട് തമിഴ് സീരിയല്‍ താരം. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിനെന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ നടിയെ സമീപിച്ചത്. താരത്തെ സമീപിച്ച തട്ടിപ്പു സംഘം ചില രംഗങ്ങള്‍ അഭിനയിച്ചു കാണിക്കാന്‍ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. നഗ്നമായി അഭിനയിക്കേണ്ട കഥാപരിസരം ആണെന്നും, അതിനായി ചില സീനുകള്‍ ക്യാമറയ്ക്കു മുന്പില് അഭിനയിച്ചു കാണിക്കണമെന്നും വിളിച്ചവര്‍ ആവശ്യപ്പെടുകയും ചെയ്തു.
സിനിമയ്ക്ക് വേണ്ടിയാണെന്ന് കരുതി അവര്‍ നിര്‍ദേശിച്ച പ്രകാരം അവര്‍ പറഞ്ഞത് പോലെയെല്ലാം അഭിനയിച്ച നടിയുടെ വീഡിയോ ചില വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് താന്‍ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് നടി ഒടുവില്‍ തിരിച്ചറിയുന്നത്. നടിയുടെ വീഡിയോയും വ്യാജ ഓഡിഷന്റെ സംഭാഷണവും പ്രചരിക്കുന്നുണ്ട്.
അതേസമയം, ഈ അടുത്തിടെയാണ് 'ജയിലര്‍ 2' സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ പണം തട്ടാന്‍ ശ്രമിച്ച സംഘത്തെക്കുറിച്ച് മലയാളി നടി ഷൈനി വെളിപ്പെടുത്തിയിരുന്നു. രജനികാന്ത് നായകനായി എത്തുന്ന ജയിലര്‍ 2വില്‍ നടന്റെ ഭാര്യാ വേഷത്തില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്താണ് ഷൈനിക്ക് വ്യാജ കാസ്റ്റിങ് കോള്‍ വന്നത്. ഷൈനിയില്‍ നിന്നും പണം തട്ടാനായിരുന്നു ശ്രമം. തക്കസമയത്ത് നടി കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് കൊണ്ട് പണം നഷ്ടപ്പെട്ടില്ല. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.