തമിഴ്സിനിമാ ലോകത്തെ പിടിച്ചലച്ചായിരുന്നു നടി ശ്രുതി നാരായണന്റെതെന്ന് അവകാശപ്പെടുന്ന കാസ്റ്റിങ് കൗച്ച് ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഇതോടെ സിനിമാ മേഖലയിലെ ചൂഷണത്തെ കുറിച്ച് ചര്‍ച്ച വീണ്ടും സജീവമായത്. പതിനാല് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്
ഇപ്പോളിതാ നഗ്‌ന വീഡിയോ പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി എ്ത്തി. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് സ്റ്റോറികളായുള്ള പ്രതികരണത്തില്‍, വീഡിയോ വ്യാജമാണെന്നും നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിച്ചതാണെന്നുമാണ് നടി പറയുന്നത്.
നടിയുടെ പേരില്‍ സ്വകാര്യവീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആക്കിയിരുന്നു. പിന്നീട് പബ്ലിക്ക് ആകുകയും ആദ്യം സ്റ്റോറിയായി ഒരു വീഡിയോ പങ്കു വയ്ക്കുകയും ചെയ്തു. എഐ ക്ലോണിങ്ങിനെക്കുറിച്ചുള്ള വീഡിയോ ടൂട്ടോറിയലാണ് നടി സ്റ്റോറിയില്‍ പങ്കുവെച്ചത്.
എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുത്', എന്നായിരുന്നു ആദ്യസ്റ്റോറിയില്‍ നടി ആവശ്യപ്പെട്ടത്. 'എന്നെക്കുറിച്ച് പ്രചരിപ്പിക്കുന്ന കണ്ടന്റ് നിങ്ങള്‍ക്ക് തമാശയായിരിക്കാം. എന്നാല്‍, എനിക്കും എന്നോട് അടുത്തുനില്‍ക്കുന്നവര്‍ക്കും അത് ബുദ്ധിമുട്ടുള്ള കാര്യമാണ്. പ്രത്യേകിച്ച് എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള സമയവും കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടേറിയ സാഹചര്യവുമാണ്. ഞാനും ഒരു പെണ്‍കുട്ടിയാണ്. എനിക്കും വികാരങ്ങളുണ്ട്. എന്നോട് അടുപ്പമുള്ളവര്‍ക്കും വികാരമുണ്ട്.
നിങ്ങള്‍ അത് കൂടുതല്‍ വഷളാക്കുകയാണ്. എല്ലാം കാട്ടുതീപോലെ പ്രചരിപ്പിക്കരുതെന്ന് ഞാന്‍ നിങ്ങളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്. ഇനി നിര്‍ബന്ധമാണെങ്കില്‍, നിങ്ങളുടെ അമ്മയുടേയോ സഹോദരിയുടേയോ കാമുകിയുടേയോ വീഡിയോ പോയി കാണുക. അവരും പെണ്‍കുട്ടികളാണ്. അവര്‍ക്കും എന്റേതുപോലുള്ള ശരീരമുണ്ട്. പോയി അവരുടെ വീഡിയോകള്‍ ആസ്വദിക്കൂ', ശ്രുതി കുറിച്ചു.
'ഇത് വിനോദമല്ല, ഒരു മനുഷ്യജീവനാണ്. ഇരയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ഒരുപാട് കമന്റുകളും പോസ്റ്റുകളും ഞാന്‍ കണ്ടു. ഇത്തരം വീഡിയോകള്‍ ചോര്‍ത്തുന്നവരും കാണുന്നവരും ചോദ്യംചെയ്യപ്പെടാതിരിക്കുമ്പോഴും എന്തുകൊണ്ടാണ് എപ്പോഴും സ്ത്രീകള്‍ മാത്രം ജഡ്ജ് ചെയ്യപ്പെടുന്നത്? ആളുകള്‍ ഇതിനോട് പ്രതികരിക്കുന്ന രീതി അരോചകമാണ്. എല്ലാ സ്ത്രീകള്‍ക്കും നിങ്ങളുടെ അമ്മയ്ക്കും മുത്തശ്ശിക്കും സഹോദരിക്കും ഭാര്യയ്ക്കുമുള്ളതുപോലെയുള്ള ഒരേ ശരീരഭാഗങ്ങളാണ് ഉള്ളത്.
ഇത് കേവലം ഒരു വീഡിയോ അല്ല, ഒരാളുടെ ജീവനും മാനസികാരോഗ്യവുമാണ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് നിര്‍മിക്കുന്ന ഡീപ്ഫെയ്ക്കുകള്‍ ജീവിതങ്ങള്‍ നശിപ്പിക്കുന്നു. പ്രചരിപ്പിക്കുന്നത് നിര്‍ത്തൂ. ലിങ്ക ചോദിക്കുന്നത് അവസാനിപ്പിക്കൂ. മനുഷ്യനാവാന്‍ തുടങ്ങൂ. ചോര്‍ന്ന വീഡിയോകള്‍, യഥാര്‍ഥമായാലും ഡീപ്ഫെയ്ക്കായാലും പ്രചരിപ്പിക്കുന്നത് ഇന്ത്യയില്‍ ക്രിമിനല്‍ കുറ്റമാണ്' എന്നാണ് സ്റ്റോറിയിലെ വാക്കുകള്‍. ഇവ കൂടാതെ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥപ്രകാരം ഐടി ആക്ടിലേയും ഐപിസിയിലേയും നടപടി സ്വീകരിക്കാന്‍ കഴിയുന്ന ഏതാനും വകുപ്പുകള്‍ കൂടി നടി പങ്കുവെച്ചിട്ടുണ്ട്.