Latest News

തിരക്കേറിയ റസ്‌റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ബര്‍ത്ത് ഡേ ആഘോഷിച്ച് വിസ്മയ; ബര്‍ത്ത് ഡേ ആഘോഷ വീഡിയോയുമായി താരപുത്രി

Malayalilife
തിരക്കേറിയ റസ്‌റ്റോറന്റില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ബര്‍ത്ത് ഡേ ആഘോഷിച്ച് വിസ്മയ; ബര്‍ത്ത് ഡേ ആഘോഷ വീഡിയോയുമായി താരപുത്രി

പൊതുവെ മോഹന്‍ലാലിന്റെ മക്കളുടെ ബര്‍ത്ത് ഡേ ദിവസം പരസ്പരം എല്ലാവരും പോസ്റ്റുകള്‍ പങ്കുവയ്ക്കും എന്നല്ലാതെ സെലിബ്രേഷന്റെ ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പലപ്പോഴും നാല് പേരും ഒന്നിച്ചുണ്ടാവുന്ന സമയങ്ങള്‍ വിരളമാണ്. മോഹന്‍ലാല്‍ ഷൂട്ടിങ് തിരക്കിലും, മക്കള് ഏതെങ്കിലും യാത്രകളിലും ആയിരിക്കുമത്രെ. പക്ഷേ വീട്ടിലെ സന്തോഷമുള്ള നിമിഷങ്ങള്‍ ഒന്നും നാല് പേരും മിസ്സ് ചെയ്യാറില്ല. എന്നാല്‍ ഇത്തവണത്തെ ബര്‍ത്ത് ഡേ സെലിബ്രേഷന്‍ അല്‍പം ഗ്രാന്റ് ആയിരുന്നു എന്ന് മാത്രമല്ല, അതിന്റെ ഫോട്ടോകളും വീഡിയോകളും വിസ്മയ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. പാല്‍ നിറമുള്ള സ്ലീവ് ലെസ് ഗൗണില്‍ അതീവ സുന്ദരിയും സന്തോഷവതിയും ആയിരുന്നു വിസ്മയ എന്ന് അതില്‍ വ്യക്തം.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വിസ്മയ ചിത്രങ്ങളും പോസ്റ്റുകളും പങ്കുവച്ചിരിയ്ക്കുന്നത്. കമന്റ് സെക്ഷന്‍ സ്വകാര്യമായതുകൊണ്ടു തന്നെ ആശംസകള്‍ ഒന്നും വന്നിട്ടില്ല. പക്ഷേ കല്യാണി പ്രിയദര്‍ശനടക്കമുള്ള സുഹൃത്തുക്കള്‍ ഫോട്ടോകള്‍ക്കും വീഡിയോകളും ലൈക്ക് അടിച്ചതായി കാണാം. ചെന്നൈയിലെ താജ് ഹോട്ടലില്‍ വച്ച് മായയുടെ ആദ്യത്തെ ബര്‍ത്ത് ഡേ ഗ്രാന്റ് ആയി സെലിബ്രേറ്റ് ചെയ്ത ഓര്‍മകളെ കുറിച്ച് മുന്‍പ് ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ച ഓര്‍മകളും ഈ അവസരത്തില്‍ വീണ്ടും വൈറലാവുന്നുണ്ട്. അതൊരു ഗംഭീര ആഘോഷമായിരുന്നു എന്നും, സ്വര്‍ണ നിറത്തിലുള്ള വസ്ത്രത്തില്‍ അവള്‍ അന്ന് വളരെ ക്യൂട്ട് ആയിരുന്നു എന്നും, എന്നാല്‍ ബര്‍ത്ത് ഡേ കേക്ക് മുറിക്കുന്നതിന് മുന്‍പേ വിസ്മയ ഉറങ്ങിപ്പോയതിനെ കുറിച്ചുമാണ് ദുല്‍ഖര്‍ പറഞ്ഞത്.

വിസ്മയയുടെ 33 ആം പിറന്നാളിന് മറ്റൊരു പ്രത്യേകതകൂടെ ഉണ്ടായിരുന്നു. മാര്‍ച്ച് 27 ന് വിസ്മയയുടെ ബര്‍ത്ത് ഡേ സെലിബ്രേഷന് ഒപ്പം തന്നെയാണ് മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനും റിലീസ് ആയത്. അച്ഛന്റെ സിനിമയുടെ വന്‍ ആഘോഷത്തിന്റെ നിറവിലാണ് രാത്രി വിസ്മയയുടെ ബര്‍ത്ത് ഡേ സെലിബ്രേഷനും നടന്നത്. രാവിലെ മകള്‍ക്ക് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റും വൈറലായിരുന്നു. 'ഹാപ്പി ബര്‍ത്‌ഡേ മായക്കുട്ടി. ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേയ്ക്ക് നയിക്കട്ടെ. നിന്റെ ജീവിതത്തില്‍ സന്തോഷവും ചിരിയും നിറയ്ക്കട്ടെ. നിന്നില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു, അച്ഛ- എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

എമ്പുരാന്റെ റിലീസ് ദിവസം തനിക്ക് ഇരട്ടി സന്തോഷമാണെന്ന് ചിത്രത്തിന്റെ ടീസര്‍ റിലീസിനിടെ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 27-നായി കാത്തിരിക്കുകയാണെന്നും ആ ദിവസം തനിക്ക് രണ്ട് സന്തോഷമാണുള്ളതെന്നുമാണ് അന്ന് സുചിത്ര പറഞ്ഞത്. അന്ന് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുന്നതിനാലും മകളുടെ ജന്മദിനമായതിനാലുമാണ് അതെന്നാണ് സുചിത്ര വെളിപ്പെടുത്തിയിരുന്നത്.

vismaya mohanlals birthday vedio

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES