ഇതുപോലെയൊരു വികാരം ലോകത്ത് വേറെയൊന്നില്ല; ആണ്‍കുഞ്ഞ് ഉണ്ടായ സന്തോഷം പങ്കുവച്ച് സംവിധായകന്‍ അറ്റ്‌ലി 

Malayalilife
 ഇതുപോലെയൊരു വികാരം ലോകത്ത് വേറെയൊന്നില്ല; ആണ്‍കുഞ്ഞ് ഉണ്ടായ സന്തോഷം പങ്കുവച്ച് സംവിധായകന്‍ അറ്റ്‌ലി 

പുതിയ അതിഥിയെ ജീവിതത്തിലേക്ക് വരവേറ്റ് സംവിധായകന്‍ അറ്റ്ലി കുമാറും ഭാര്യ പ്രിയ മോഹനും. ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്ന സന്തോഷവാര്‍ത്ത താരങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്ക് വച്ചു.

ഇതുപോലൊരു വികാരം ലോകത്ത് ഇല്ല ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്! രക്ഷാകര്‍തൃത്വത്തിന്റെ ഒരു പുതിയ ആവേശകരമായ സാഹസികത ഇന്ന് ആരംഭിക്കുന്നു എന്നാണ് അറ്റ്‌ലി കുറിച്ചത്.

തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകനാണ് അറ്റ് ലി. താരത്തിന്റെ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ തമിഴ് ആരാധകര്‍ മാത്രമല്ല ഭാഷാഭേദമന്യേ എല്ലാ പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്നതാണ്. തങ്ങളുടെ ആദ്യ കുഞ്ഞിന്റെ ജനനം ഇന്‍സ്റ്റഗ്രാം വഴിയാണ് ദമ്പതികള്‍ അറിയിച്ചത്. ''അവര്‍ പറഞ്ഞത് ശരിയാണ് ?? ഇതുപോലൊരു വികാരം ലോകത്ത് ഇല്ല

ഞങ്ങളുടെ കുഞ്ഞ് ഇവിടെയുണ്ട്! രക്ഷാകര്‍തൃത്വത്തിന്റെ ഒരു പുതിയ ആവേശകരമായ സാഹസികത ഇന്ന് ആരംഭിക്കുന്നു! നന്ദിയുള്ളവന്‍. സന്തോഷം. അനുഗൃഹീത.  .'' എന്ന ക്യാപ്ഷനും നല്‍കി ഒരു ബെഡില്‍ കിടന്ന് ഒരു കുട്ടി ഷൂ ഉയര്‍ത്തിപ്പിടിച്ചുള്ള ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ 'It's a boy' എന്നും എഴുതിയിട്ടുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Mohan (@priyaatlee)

Read more topics: # അറ്റ്ലി
atlee blessed with baby boy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES