Latest News

എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്തയുമായി സംവിധായകന്‍ അറ്റ്‌ലി; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് അച്ഛനാവാന്‍ പൊകുന്നുവെന്ന് കുറിച്ച് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍

Malayalilife
എട്ട് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്തയുമായി സംവിധായകന്‍ അറ്റ്‌ലി; ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് അച്ഛനാവാന്‍ പൊകുന്നുവെന്ന് കുറിച്ച് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍

സൗത്ത് ഇന്ത്യന്‍ സിനിമാ മേഖലയില്‍ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അറ്റ്‌ലി തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷ വാര്‍ത്ത പങ്കുവച്ചു. താന്‍ അച്ഛനാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയാണ് സംവിധായകന്‍ അറ്റ്‌ലി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.എട്ടു വര്‍ഷത്തെ കാത്തിരിപ്പിനുശേഷം ആണ് ഇരുവര്‍ക്കും കുഞ്ഞ് ജനിക്കാന്‍ പോകുന്നത്.

ജീവിതത്തില്‍ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ ചിലപ്പോള്‍ ഒരുപാട് നാളുകള്‍ വേണ്ടിവരുമെന്ന് അറ്റ്‌ലി കുറിച്ചു. ഈ സന്തോഷത്തില്‍ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്ന് അറ്റ്‌ലിയും ഭാര്യ കൃഷ്ണ പ്രിയയും അഭ്യര്‍ത്ഥിച്ചു. ഭാര്യയുടെ നിറവയര്‍ ചിത്രവും പങ്കുവച്ചു. 

നീണ്ട പ്രണയത്തിനൊടുവില്‍ 2014 ല്‍ ആണ് അറ്റ്‌ലിയുടെയും കൃഷ്ണ പ്രിയയുടെയും വിവാഹം. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. സംവിധാന സഹായായി ആരംഭിച്ച് പിന്നീട് സൂപ്പര്‍ താരങ്ങളുടെ പ്രിയപ്പെട്ട സംവിധായകനായി അറ്റ്‌ലി മാറിയതിന് പിന്നില്‍ ഭാര്യ പ്രിയയുടെ പിന്തുണയും ഉണ്ടായിരുന്നു. 

ആര്യ , ജയ് ,നയന്‍താര ചിത്രം രാജാറാണിയിലൂടെയാണ് അറ്റ്‌ലി തമിഴകത്ത് സംവിധായക കുപ്പായം അണിയുന്നത്. വിജയ് യുടെ തെരി, മെര്‍സല്‍ എന്നീ ചിത്രങ്ങള്‍ പിന്നാലെ എത്തി. 2019 ല്‍ തമിഴകത്തെ ഏറ്റവും പണം വാരി ചിത്രമായി വിജയ് - അറ്റ്‌ലി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ബിഗില്‍ മാറുകയും ചെയ്തു. 

ഏറെ പ്രതീക്ഷയോടെ സിനിമാപ്രേക്ഷകര്‍ കാത്തിരിക്കുന്ന അറ്റ്‌ലിയുടെ ആദ്യ ബോളിവുഡ് ചിത്രം ജവാന്‍ അടുത്തവര്‍ഷം ജൂണ്‍ രണ്ടിന് റിലീസ്  ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഷാരൂഖ് ഖാന്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Priya Mohan (@priyaatlee)

Read more topics: # അറ്റ്‌ലി
Jawan Director Atlee And Wife Priya Are Expecting Their First Child

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES