Latest News

ആസിഫ് അലി ചിത്രത്തില്‍ ദിലീപ് നായകനോ ? താനിക്കാര്യം അറിഞ്ഞിട്ടില്ലെന്ന് താരം

Malayalilife
ആസിഫ് അലി ചിത്രത്തില്‍ ദിലീപ് നായകനോ ? താനിക്കാര്യം  അറിഞ്ഞിട്ടില്ലെന്ന് താരം


ഴിഞ്ഞ ദിവസം സാമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന വാര്‍ത്തയായിരുന്നു ദിലീപിനെ നായകനാക്കി നടന്‍ ആസിഫ് അലി ചിത്രം നിര്‍മ്മിക്കുന്നുവെന്നത് എന്നാല്‍ അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ആലിഫ് അലി. ഇത് ഒരു വാര്‍ത്തയാണെന്നാണ് താരം പറഞ്ഞിരിക്കുന്നത്. .

താന്‍ ഈ കാര്യം അറിഞ്ഞില്ലല്ലോയെന്ന് താരം തന്നെ വാര്‍ത്തയ്ക്ക് താഴേ കമന്റ് ഇട്ടതോടെ വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞു. ഒണ്‍ലൈന്‍ സിനിമ പ്രെമോഷന്‍ സൈറ്റായ ഓണ്‍ലുക്കേഴ്സിന്റെ വാര്‍ത്തയ്ക്ക് താഴേയാണ് ആസിഫ് കമന്റുമായി എത്തിയത്.

തുടര്‍ന്ന് ആസിഫിനോട് ഓണ്‍ലുക്കേഴ്സ് മാപ്പു പറഞ്ഞു കൊണ്ട് രംഗത്തെത്തി.ദിലീപിനെ നായകനാക്കി ജോഷി ഒരുക്കുന്ന ചിത്രം ആസിഫ് അലി നിര്‍മ്മിക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. തുടര്‍ന്ന് താരത്തിനെതിരെ ട്രോളുകള്‍ ഇറങ്ങിയിരുന്നു.നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ആസിഫ് രംഗത്തെത്തിയിരുന്നു. ദിലീപിനൊപ്പം അഭിനയിക്കില്ലെന്നും ആസിഫ് പറഞ്ഞിരുന്നു. ദിലീപിനെ അഭിമുഖികരിക്കാന്‍ കഴിയില്ലെന്നാണ് ആസിഫ് നേരത്തെ പറഞ്ഞിരുന്നത്.

Read more topics: # asif ali ,# dileep,# movie
asif ali dileep movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES