മലയാള ടെലിവിഷന്‍ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടി ഇപ്പോള്‍ സിനിമയില്‍ ഒഴിച്ചുമാറ്റാന്‍ പറ്റാത്ത വ്യക്തിയാണ് ആശ ശരത്. ആശ ശരത്തിന്റെ പുതിയ വാര്‍ത്തകളും വിശേഷങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. ഇപ്പോഴിതാ ആശാ ശരത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷകരമായ നിമിഷം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ്.
ആശ ശരത്തും ഭര്‍ത്താവും തന്റെ ഇളയ മകളും ഒരുമിച്ചുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ മകള്‍ മാസ്റ്റേഴ്‌സ് ഡിഗ്രി പാസ് ആയതാണ് സന്തോഷ വാര്‍ത്ത. വാക്കുകള്‍ ഇങ്ങനെ 'ഞാന്‍ സന്തോഷത്തില്‍ അര്മാദിക്കുകയാണ്. എന്റെ കൊച്ച് പങ്കു വാര്‍വിക്ക് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ നിന്ന് മാസ്റ്റേഴ്സ് പാസ് ആയ സന്തോഷ വാര്‍ത്ത ഞാന്‍ പറയുകയാണ്. നീ ഒന്ന് ആലോചിക്കണം നീ വിചാരിക്കുന്നതിനേക്കാളും ധൈര്യശാലിയാണ് നീ. വിചാരിക്കുന്നതിനേക്കാള്‍ ശക്തയാണ് നീ. ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു' ഇതായിരുന്നു വാക്കുകള്‍. നിരവധി ആരാധകരാണ് കമന്റ് ബോക്സില്‍ സ്‌നേഹം അറിയിച്ച് രംഗത്തെത്തിയത്.
പതിനെട്ടാം വയസ്സിലാണ് ആശ ശരത് വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പം ദുബായിലേക്ക് പോവുകയായിരുന്നു. പ്രീ ഡിഗ്രി സമയത്ത് തമിഴ് ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും മാതാപിതാക്കള്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ആ അവസരം ഉപേക്ഷിക്കേണ്ടി വരുകയായിരുന്നു. അതുകൊണ്ട് തന്നെ മകളുടെ അഭിനയ ആഗ്രഹം ആശ ശരത് തടഞ്ഞുവെച്ചതെയില്ല. ദുബായില്‍ ആശ റേഡിയോ ജോക്കി ആയും പ്രോഗ്രാം പ്രൊഡ്യൂസര്‍ ആയും ജോലി ചെയ്തിട്ടുണ്ട്. കൈരളി കലാകേന്ദ്രം എന്ന നൃത്ത സ്‌കൂളും ആശയ്ക്കുണ്ട്.