തന്റെ 30-ാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും ആശംസയും നന്ദിയും കുറിക്കുകയാണ് ആശാ ശരത്ത്തന്റെ ജീവിതത്തില്‍ ഏറ്റവുമധികം പിന്തുണ നല്‍കിയിട്ടുള്ളത് ഭര്‍ത്താവ് ശരത്താണെന്ന് ആശ പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ മുപ്പതാം വിവാഹവാര്‍ഷികത്തില്‍ ഭര്‍ത്താവിനുള്ള ആശംസകളും എല്ലാവര്‍ക്കും നന്ദിയും കുറിക്കുകയാണ് ആശ ശരത്.മനോഹരമായ വാര്‍ഷിക ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി... ഭര്‍ത്താവുമൊത്തുള്ള എന്റെ അത്ഭുതകരമായ 30 വര്‍ഷം... സ്‌നേഹത്തിന്റെയും ചിരിയുടെയും എണ്ണമറ്റ ഓര്‍മ്മകളുടെയും ജീവിതകാലം പോലെ തോന്നുന്നു. എല്ലാ ഉയര്‍ച്ച താഴ്ചകളിലൂടെയും, ഞങ്ങള്‍ പരസ്പരം എപ്പോഴും ഉണ്ടായിരുന്നു - കൂടാതെ എല്ലാ സീസണിലും ഞങ്ങളോടൊപ്പം നിന്ന പ്രിയ സുഹൃത്തുക്കളുടെ പിന്തുണയ്ക്ക് ഞങ്ങള്‍ വളരെ നന്ദിയുള്ളവരാണ്. ഇനിയും സ്‌നേഹവും സൗഹൃദവും ഒക്കെയുള്ള ഒരുപാട് വര്‍ഷങ്ങള്‍ മുന്നിലുണ്ട്...'' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഭര്‍ത്താവിനൊപ്പമുള്ള പ്രണയാതുരമായ ചിത്രം ആശ ശരത് പങ്കിട്ടിരിക്കുന്നത്.
കുങ്കുമപ്പൂവ് എന്ന സീരിയിലൂടെ തുടങ്ങി പിന്നീട് ബിഗ് സ്‌ക്രീനിലൂടെ ഒരുപാട് പ്രേക്ഷകരെ നേടിയ അഭിനേത്രിയും നര്‍ത്തകിയുമാണ് ആശ ശരത്. വി എസ് കൃഷ്ണന്‍കുട്ടി നായരുടെയും കലാമണ്ഡലം സുമതിയുടെയും മകളായി പെരുംബാവൂരില്‍ ജനിച്ച താരം 2014-ല്‍ മോഹന്‍ലാല്‍ നായകനായ ദൃശ്യം എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ച താരത്തിന് തുടര്‍ന്ന് നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങള്‍ കിട്ടി.