Latest News

ടോളിവുഡിന്റെ ഐക്കണ്‍ സ്റ്റാര്‍ അല്ലുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആര്യ 2' റീറിലീസിന്; വാനോളം പ്രതീക്ഷയില്‍ ആരാധകര്‍

Malayalilife
 ടോളിവുഡിന്റെ ഐക്കണ്‍ സ്റ്റാര്‍ അല്ലുവിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആര്യ 2' റീറിലീസിന്; വാനോളം പ്രതീക്ഷയില്‍ ആരാധകര്‍

ടോളിവുഡിന്റെ ഐക്കണ്‍ സ്റ്റാര്‍, ആരാധകരുടെ സ്വന്തം ബണ്ണി തെന്നിന്ത്യന്‍ താരരാജാവ് അല്ലു അര്‍ജുന്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രം 'ആര്യ 2' നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം റീറിലീസിനൊരുങ്ങുന്നു. ഏപ്രില്‍ ആറിനാണ് റീറിലീസ്. ആര്യ - സുകുമാര്‍ കൂട്ടുകെട്ടില്‍ 2009-ല്‍ റിലീസിനെത്തിയ ചിത്രം വന്‍ വിജയം നേടിയിരുന്നു. ഇപ്പോഴിതാ തെലുങ്കിലും മലയാളത്തിലുമാണ് ചിത്രം റീറിലീസിനായി ഒരുങ്ങുന്നത്. 

അല്ലുവിന്റെ മലയാളം മൊഴിമാറ്റ ചിത്രങ്ങള്‍ക്ക് വലിയൊരു കൂട്ടം ആരാധകര്‍ തന്നെ കേരളത്തിലുണ്ട്. ബി.വി.എസ്.എന്‍ പ്രസാദ്, ആദിത്യ ആര്‍ട്‌സ് എന്നീ ബാനറുകളില്‍ ആദിത്യ ബാബുവും ബി.വി.എസ്.എന്‍ പ്രസാദും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം മലയാളത്തിലെ ശ്രദ്ധേയ ബാനറായ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് വിതരണത്തിനെത്തിക്കുന്നത്. കാജള്‍ അഗര്‍വാള്‍, നവ്ദീപ്, ശ്രദ്ധ ദാസ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. 

 'ആര്യ' എന്ന ചിത്രത്തിലൂടെയാണ് അല്ലു അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമ തന്നെയായിരുന്നു അല്ലു അര്‍ജുന് ഇത്രയധികം ആരാധകരെ നേടിക്കൊടുത്തതും.  തെലുങ്ക് നടനാണെങ്കിലും അല്ലുവിന് കേരളത്തില്‍ നിരവധി ആരാധകരുണ്ട്. അതുപോലെ തന്നെ മലയാളത്തിലെ മൊഴിമാറ്റ ചിത്രങ്ങളുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച സിനിമകളായിരുന്നു അല്ലു അര്‍ജുന്റേത്. അങ്ങനെ അദ്ദേഹം മലയാളികളുടെ സ്വന്തം മല്ലു അര്‍ജുനായി. 2004 ല്‍ പുറത്തിറങ്ങിയ 'ആര്യ' സംവിധാനം ചെയ്തത് അന്ന് നവാഗതനായ സുകുമാറായിരുന്നു. 

ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു നിര്‍മ്മിച്ച ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം അനുരാധ മേത്ത, ശിവ ബാലാജി എന്നിവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിലെ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു. മികച്ച നിരൂപക പ്രശംസയും ചിത്രം നേടിയിരുന്നു. 4 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ആര്യ ഏകദേശം 30 കോടി രൂപ ബോക്‌സോഫീസില്‍ നേടി. കേരളത്തിലും ചിത്രം മികച്ച കളക്ഷന്‍ നേടിയിരുന്നു. അതിന്റെ തുടര്‍ച്ചയായെത്തിയ ആര്യ 2 വും വലിയ വിജയം നേടുകയുണ്ടായി. 

ഏറ്റവും ഒടുവില്‍ 'പുഷ്പ ' യിലും 'പുഷ്പ 2'വിലും വരെ എത്തിയിരിക്കുകാണ് സുകുമാര്‍ - അല്ലു കോംമ്പോയുടെ തേരോട്ടം. സിനിമാ ലോകത്ത് 22 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ് അല്ലു അര്‍ജുന്‍. കഴിഞ്ഞ ദിവസമായിരുന്നു താരം സിനിമയിലെത്തിയതിന്റെ 22-ാം വാര്‍ഷികം ആഘോഷിച്ചത്. ഈ ആഘോഷത്തിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ ആര്യ 2 റീറിലീസിനായെത്തുന്നതും.

Read more topics: # 'ആര്യ 2'
arya 2-re release

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES