Latest News

നിങ്ങള്‍ ആരാണന്ന് ഒരിക്കലും മറക്കരുത്; മലൈകയുടെ പിറന്നാള്‍ ദിനത്തില്‍ അര്‍ജുന്‍ കുറിച്ചത്

Malayalilife
നിങ്ങള്‍ ആരാണന്ന് ഒരിക്കലും മറക്കരുത്; മലൈകയുടെ പിറന്നാള്‍ ദിനത്തില്‍ അര്‍ജുന്‍ കുറിച്ചത്

ഴിഞ്ഞ ദിവസം ആണ് നടി മലൈക അറോറ 51-ാം പിറന്നാള്‍ ആഘോഷിച്ചത്. ബോളിവുഡ് സിനിമാ മേഖലയില്‍ നിന്നുമടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മലൈകയുടെ പിറന്നാള്‍ ദിനത്തില്‍ അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റ?ഗ്രാമില്‍ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

Never forget who you are - The Lion King' എന്നാണ് അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റ?ഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. മലൈകയെ മെന്‍ഷന്‍ പോലും ചെയ്യാതെയാണ് നിങ്ങള്‍ ആരാണന്ന് ഒരിക്കലും മറക്കരുതെന്ന് അര്‍ജുന്‍ കുറിച്ചത്. മലൈകയോടുള്ള സ്‌നേഹപൂര്‍വ്വമായ ഓര്‍മപ്പെടുത്തലാണ് ഇതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

മലൈകയും അര്‍ജുനും തമ്മില്‍ പിരിഞ്ഞെന്ന തരത്തിലെ അഭ്യൂഹങ്ങള്‍ സമൂഹമാ?ദ്ധ്യമങ്ങളില്‍ നിറയുന്നതിനിടയിലാണ് അര്‍ജുന്‍ സ്റ്റോറിയുമായെത്തിയത്. പ്രണയം ആരംഭിച്ച നാള്‍ മുതല്‍ പ്രായത്തിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന വ്യക്തികളാണ് മലൈക അറോറയും അര്‍ജുന്‍ കപൂറും.

ഈ വര്‍ഷത്തെ അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ മലൈകയെ കാണാതായതോടെയാണ് പിരിഞ്ഞെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്. പിന്നീട്, മലൈകയുടെ പിതാവ് മരിച്ചപ്പോള്‍ അര്‍ജുന്‍ എത്തിയതോടെ പിരിഞ്ഞെന്ന ചര്‍ച്ചകള്‍ അവസാനിച്ചു. വീണ്ടും ഇരുവരെയും ഒന്നിച്ച് കാണാതായതോടെ പിരിഞ്ഞു എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നതിനിടെയാണ് അര്‍ജുന്‍ കുറിപ്പുമായി എത്തിയത്.

1998-ല്‍ വിവാഹിതരായ മലൈകയും അര്‍ബാസും 19 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് 2017-ലാണ് വിവാഹമോചനം നേടിയത്. തുടര്‍ന്ന് 2018-ലാണ് മലൈകയും അര്‍ജുനും പ്രണയത്തിലായത്. 2019-തോടെ ഇരുവരും പ്രണയം പരസ്യമാക്കി. ഇരുവരും തമ്മില്‍ 11 വയസിന്റെ വ്യത്യാസമുണ്ട്. എന്നാല്‍, ഇരുവരും വേര്‍പിരില്‍ വാര്‍ത്തകളില്‍ ഇതുവരെയും പ്രതികരിച്ചിട്ടില്ല


 

arjun kapoo note on malaika arora birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക