Latest News

പ്രചരിക്കുന്നത് വെറും ഗോസിപ്പുകള്‍; മലൈകയും അര്‍ജ്ജുനും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ തള്ളി നടിയുടെ മാനേജര്‍

Malayalilife
പ്രചരിക്കുന്നത് വെറും ഗോസിപ്പുകള്‍; മലൈകയും അര്‍ജ്ജുനും വേര്‍പിരിഞ്ഞെന്ന വാര്‍ത്തകള്‍ തള്ളി നടിയുടെ മാനേജര്‍

ബോളിവുഡിലെ പ്രണയ ജോഡികളാണ്  മലൈക അറോറയും അര്‍ജുന്‍ കപൂറും. പ്രയാത്തെ തോല്‍പ്പിച്ച പ്രണയമായിരുന്നു ഇരുവരുടേതും. മലൈകയ്ക്ക് 49 വയസും അര്‍ജുന് 37 വയസുമാണ് പ്രായം. ഈ പ്രായ വ്യത്യാസം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അഞ്ച് വര്‍ഷമായി ഡേറ്റിംഗിലാണെന്നുമുള്ള വിവരമാണ് പുറത്തുവരുന്നത്.

മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിഞ്ഞോ എന്ന ചോദ്യത്തിന്, 'ഇല്ല, എല്ലാം കിംവദന്തികളാണ്.' എന്ന് അവരുടെ മുന്‍ മാനേജര്‍ പ്രതികരിച്ചത്..അതേസമയം മലൈകയോ അര്‍ജുനോ ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മലൈകയും അര്‍ജുനും പിരിഞ്ഞുവെന്ന തരത്തില്‍ പിങ്ക് വില്ലയാണ് റിപ്പോര്‍ട്ട് ചെയ്തത്. സുഹൃത്തുക്കളായി തുടരുമെന്നും വേര്‍പിരിയുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഇരുവരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും പരസ്പര ബഹുമാനത്തോടെയാണ് പിരിയുന്നതെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരു ഫാഷന്‍ ഷോയ്ക്കിടെയാണ് ഇരുവരും ആദ്യമായി പരിചയപ്പെടുന്നത്. 2018ല്‍ മുതല്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നെങ്കിലും 2018ല്‍ അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ദിവസമാണ് ഇരുവരും തങ്ങളുടെ ബന്ധം ഔദ്യോഗികമായി അറിയിച്ചത്. പിന്നീട് ഒരുമിച്ചുള്ള നിരവധി യാത്രകളുടെയും ആഘോഷങ്ങളുടെയും ചിത്രങ്ങള്‍ മലൈകയും അര്‍ജുനും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

നിര്‍മാതാവുമായ അര്‍ബാസ് ഖാനുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 1998ല്‍ വിവാഹിതരായ അര്‍ബാസിനും മലൈകയ്ക്കും ഒരു മകനുണ്ട്. അര്‍ഹാന്‍ എന്നാണ് ഇവരുടെ മകന്റെ പേര്. 2017ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. അര്‍ബാസ് പിന്നീട് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഷൂറാ ഖാനെ 2023ല്‍ വിവാഹം കഴിച്ചു.

തന്നേക്കാള്‍ 12 വയസ് കുറവുള്ള അര്‍ജുനെ പ്രണയിച്ചതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ മലൈക നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തന്നേക്കാള്‍ പ്രായക്കുറവുള്ളയാളെ ഒരു സ്ത്രീ പ്രണയിച്ചാല്‍ വിമര്‍ശിക്കുന്നത് സ്ത്രീവിരുദ്ധ നിലപാടാണെന്നും മലൈക നേരത്തേ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

Malaika Arora BREAKS SILENCE On Arjun Kapoor B

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക