അര്‍ജുന്‍ കപൂറുമായുള്ള വേര്‍പിരിയല്‍ സ്ഥിരീകരിച്ച് ബോളിവുഡ് താരം മലൈക അറോറ. അര്‍ജുന്‍ കപൂറിന്റെ 39-ാം പിറന്നാള്‍ ദിനത്തില്‍ മലൈക പങ്കുവച്ച നിഗൂഢമായ ഇന്‍സ്റ്റഗ്രാം സ്റ്റോറി ശ്രദ്ധ നേടുകയാണ്. ''കണ്ണടച്ച് തിരിഞ്ഞ് നിന്നാലും വിശ്വസിക്കാന്‍ പറ്റുന്ന ആളെയാണ് എനിക്കിഷ്ടം'' എന്നാണ് മലൈക കുറിച്ചിരിക്കുന്നത്.
അര്‍ജുന്റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യക്ഷപ്പെട്ടതിനാല്‍ തന്നെ ഇരുവരുടേയും ബന്ധത്തേക്കുറിച്ചാണ് പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ കണ്ടെത്തല്‍. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം പോസ്റ്റ് വൈറലായി കഴിഞ്ഞു.
മാത്രമല്ല, അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ പാര്‍ട്ടിയിലും മലൈക പങ്കെടുത്തിട്ടില്ല. ജാന്‍വി കപൂര്‍, ഷനായ കപൂര്‍, മോഹിത് മാര്‍വ, സഞ്ജയ് കപൂര്‍, മഹീപ് കപൂര്‍, വരുണ്‍ ധവാന്‍, ഭാര്യ നടാഷ ദലാല്‍ തുടങ്ങി നിരവധി പേര്‍ അര്‍ജുന്റെ മിഡ്നൈറ്റ് ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാനായി എത്തിയിരുന്നു.
ിറന്നാളിനോട് അനുബന്ധിച്ച് അര്‍ജുന്‍ തന്റെ വസതിയില്‍ ഒരു പാര്‍ട്ടി ഒരുക്കിയിരുന്നു. താരത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമാണ് പാര്‍ട്ടിയിലേക്ക് ക്ഷണമുണ്ടായിരുന്നത്. എന്നാല്‍ മലൈക പാര്‍ട്ടിയില്‍ പങ്കെടുത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഴ് വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്. എന്നാല്‍ ബ്രേക്കപ്പ് റൂമറുകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.