Latest News

ചുവന്ന പട്ടുസാരിയില്‍ വധുവായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരന്റെ പുതിയ ലുക്ക്; നടി ചിത്രം പങ്ക് വച്ചതോടെ വിവാഹ ആശംസകളറിയിച്ച് ആരാധകര്‍; പുറത്ത് വിട്ടത് പുതിയ തമിഴ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം

Malayalilife
ചുവന്ന പട്ടുസാരിയില്‍ വധുവായി അണിഞ്ഞൊരുങ്ങി അനുപമ പരമേശ്വരന്റെ പുതിയ ലുക്ക്; നടി ചിത്രം പങ്ക് വച്ചതോടെ വിവാഹ ആശംസകളറിയിച്ച് ആരാധകര്‍; പുറത്ത് വിട്ടത് പുതിയ തമിഴ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രം

പുതിയ തമിഴ്ചിത്രത്തില്‍ നിന്നുള്ള അനുപമ പരമേശ്വരന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. നവവധുവായി അണിഞ്ഞൊരുങ്ങി നില്ക്കുന്ന നടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
ചിത്രം കണ്ട അനുപമയുടടെ ആരാധകര്‍ ആദ്യം കരുതിയത് താരം വിവാഹിതയാവുകയാണ് എന്നാണ്. എന്നാല്‍ പിന്നെയാണ് കാര്യം അറിഞ്ഞത്. 

നടി  വിവാഹിതയാകുവാന്‍ പോവുകയാണെന്ന് കരുതിയെന്നാണ് ആരാധകരുടെ കമന്റ്. കൂടാതെ വിവാഹ വേഷത്തില്‍ അതീവ സുന്ദരിയാണെന്നും ആരാധകര്‍ പറയുന്നുണ്ട്. താരത്തിന്റെ പുതിയ സിനിമയ്ക്ക് ആശംസകള്‍  നേരാനും ആരാധകര്‍ മറന്നില്ല. പല്ലവി എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. അഥര്‍വ മുരളിയാണ് ചിത്രത്തിലെ നായകന്‍. കണ്ണന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഒരു ഭരതനാട്യം നര്‍ത്തകിയുടെ വേഷമാണ് അനുപമക്ക്.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെ സഹ സംവിധായികയായി മടങ്ങിവരുകയാണ് താരം ഇപ്പോള്‍.കന്നഡ ചിത്രമായ നാടസാര്‍വ്വബൊമ്മ, തെലുങ്ക് ചിത്രമായ രാക്ഷസുഡു എന്നിവയാണ് അനുപമയുടേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം.

 

anupama parameswaran bride look virul

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES