ദൈവം മനുഷ്യന്റെ രൂപത്തില്‍ വന്നതുപോലെയാണ് അല്‍ഫോന്‍സ് ചേട്ടന്‍ എന്നെ തിരഞ്ഞെടുത്തത്: എന്നെ ചലഞ്ച് ചെയ്യുന്ന ചിത്രങ്ങള്‍ ഇനിയും വരണം; പുതിയ തമിഴ് ചിത്രം റിലീസിനൊരുങ്ങുമ്പോള്‍'അനുപമ പങ്ക് വച്ചത്

Malayalilife
ദൈവം മനുഷ്യന്റെ രൂപത്തില്‍ വന്നതുപോലെയാണ് അല്‍ഫോന്‍സ് ചേട്ടന്‍ എന്നെ തിരഞ്ഞെടുത്തത്: എന്നെ ചലഞ്ച് ചെയ്യുന്ന ചിത്രങ്ങള്‍ ഇനിയും വരണം; പുതിയ തമിഴ് ചിത്രം റിലീസിനൊരുങ്ങുമ്പോള്‍'അനുപമ പങ്ക് വച്ചത്

സംവിധായകന്‍ അല്‍ഫോന്‍സ് പുത്രനെ കുറിച്ച് നടി അനുപമ പരമേശ്വരന്‍. ദൈവം മനുഷ്യന്റെ രൂപത്തില്‍ വന്നതു പോലെയാണ് അല്‍ഫോണ്‍സ് പുത്രന്‍ തന്നെ സിനിമയിലേക്ക് തിരഞ്ഞെടുത്തതെന്ന് അനുപമ പറഞ്ഞു. അനുപമയുടെ 'ലോക്ഡൗണ്‍' എന്ന തമിഴ് ചിത്രമാണ് ഇനി റിലീസിനൊരുങ്ങുന്നത്. ഇതിന്റെ പ്രൊമോഷനോടനുബന്ധിച്ച് നടത്തിയ അഭിമുഖങ്ങളില്‍ സംസാരിക്കുകയായിരുന്നു താരം.

'ഞാനൊരു ഗംഭീര നടിയായതുകൊണ്ടോ  സുന്ദരിയായതു കൊണ്ടോ ഒന്നുമല്ല ഞാനിവിടെ ഇരിക്കുന്നത്. കാരണം എന്റെ അതെന്റെ വിധിയായതുകൊണ്ടോ, മിറാക്കിള്‍ പോലെ വന്നു ചേര്‍ന്നതോ ആണ്. ഈ സിനിമയിലൊരു ഡയലോഗുണ്ട്, ദൈവം മനുഷ്യ രൂപേണ എന്ന്.  അല്‍ഫോന്‍സ് ചേട്ടന്‍ എന്നെ തിരഞ്ഞെടുത്ത്  എന്റെ എന്തോ തലവരയാണ്. അങ്ങനെ നടന്നു എന്നുമാത്രം. പിന്നെ ഓരോ ചിത്രങ്ങളിലേക്ക് ആളുകള്‍ വിളിക്കുന്നതും ഭാഗ്യത്തിന്റെ ഭാഗമായാണ്.  

ഞാന്‍ അഭിനയിച്ചു തകര്‍ത്തു എന്നൊന്നും പറയാനില്ല. ആളുകള്‍ക്ക് എന്നെ റിലേറ്റ് ചെയ്യാന്‍ പറ്റിയെന്നാണ്. ഏതോ ഭാഗ്യത്തിന്റെ ഭാഗമായിട്ട് ഞാനിങ്ങനെ പോവുന്നു എന്നുമാത്രം. എനിക്ക് ചെയ്യാവുന്നതിന്റെ 50 ശതമാനം പോലും ഞാന്‍ കൊടുത്തിട്ടുണ്ടെന്ന് എനിക്കു തോന്നുന്നില്ല. എന്നെ ചലഞ്ച് ചെയ്യുന്ന ചിത്രങ്ങള്‍ ഇനിയും വരണം,' എന്നാണ് ഒരു അഭിമുഖത്തില്‍ തന്റെ സിനിമ കരിയറിനെയും ജനപ്രീതിയേയും കുറിച്ച് അനുപമ പറയുന്നത്. . 

ഞാന്‍ സുന്ദരിയായതുകൊണ്ടോ എനിക്ക് കഴിവുള്ളതുകൊണ്ടോ അല്ല സിനിമയിലെത്തിയത്അനുപമ പരമേശ്വരന്‍ നായികയാകുന്ന തമിഴ് ചിത്രം ലോക്ക്ഡൗണ്‍ റിലീസിനൊരുങ്ങുകയാണ്. സംവിധാനം എ ആര്‍ ജീവയാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ പ്രധാന കഥാപാത്രമായെത്തിയ 'കുറുപ്പ്' ആണ് അനുപമയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം. അതേസമയം, ഒടുവില്‍ തിയേറ്ററുകളിലെത്തിയ അനുപമയുടെ തെലുങ്ക് ചിത്രം ടില്ലു സ്‌ക്വയര്‍  സൂപ്പര്‍ഹിറ്റായിരുന്നു. തമിഴില്‍ അനുപമ പരമേശ്വരന്റേതായി എത്തിയ ഒടുവിലെ ചിത്രം സൈറണാണ്. ജയം രവിയാണ് നായകനായി എത്തിയത്.  .
 

anupama parameswara about alphonse

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES