Latest News

അനുപം ഖേറിന്റെ ഓഫീസില്‍ കവര്‍ച്ച; നാലേകാല്‍ ലക്ഷവും സിനിമയുടെ നെഗറ്റീവും നഷ്ടപ്പെട്ടു;ദൈവം അവര്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെ എന്ന് കുറിച്ച് വീഡിയോ പങ്കുവെച്ച് താരം

Malayalilife
 അനുപം ഖേറിന്റെ ഓഫീസില്‍ കവര്‍ച്ച; നാലേകാല്‍ ലക്ഷവും സിനിമയുടെ നെഗറ്റീവും നഷ്ടപ്പെട്ടു;ദൈവം അവര്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെ എന്ന് കുറിച്ച് വീഡിയോ പങ്കുവെച്ച് താരം

ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ മുംബൈയിലെ ഓഫീസില്‍ കവര്‍ച്ച. നടന്റെ മുംബൈയിലെ വീര ദേശായി റോഡിലുള്ള ഓഫീസിലാണ് മോഷണം നടന്നത്. കവര്‍ച്ച നടന്നതിന്റെ ദൃശ്യങ്ങള്‍ താരം എക്സില്‍ പോസ്റ്റ് ചെയ്തു.മുന്‍വശത്തെ വാതിലിന്റെ പൂട്ട് പൊട്ടിച്ചതിന്റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത

മോഷ്ടാക്കള്‍ ഓഫീസിലെ അക്കൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ചിരുന്ന ഒരു സിനിമയുടെ നെഗറ്റീവും കവര്‍ന്നതായി അനുപം ഖേര്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ദൈവം അവര്‍ക്ക് നല്ല ബുദ്ധി നല്‍കട്ടെയെന്നും തന്റെ ഓഫീസ് കേസ് ഫയല്‍ ചെയ്തതായും മോഷ്ടാക്കള്‍ ഓട്ടോറിക്ഷയില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചതായി മുംബൈ പോലീസിനെ ടാഗ് ചെയ്ത പോസ്റ്റില്‍ താരം പറഞ്ഞു.

നടന്റെ വീട്ടിലെ അലമാരയില്‍ സൂക്ഷിരുന്ന 4.15 ലക്ഷം രൂപയും മോഷ്ടാക്കള്‍ കൊണ്ടുപോയതായി സംഭവത്തില്‍ കേസെടുത്ത അംബോലി പോലീസ് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 9.45ഓടെ ഓഫീസ് ജീവനക്കാര്‍ എത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടതെന്ന്‌പോലീസ് പറഞ്ഞു. മോഷ്ടാക്കള്‍ക്കായി അന്വേഷണം നടക്കുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read more topics: # അനുപം ഖേര്‍
anupam khers office

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES