പ്രഭാസ്- ഹനു രാഘവപുടി ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം അനുപം ഖേര്‍; നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ് 

Malayalilife
 പ്രഭാസ്- ഹനു രാഘവപുടി ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം അനുപം ഖേര്‍; നിര്‍മ്മാണം മൈത്രി മൂവി മേക്കേഴ്സ് 

സലാര്‍, കല്‍ക്കി 2898 AD എന്നിവയുടെ വമ്പന്‍ വിജയത്തിന് ശേഷം തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. സീതാരാമം എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ഈ വമ്പന്‍  ചിത്രത്തിന്റെ താരനിരയില്‍ ബോളിവുഡ് ഇതിഹാസം അനുപം ഖേറും. പാന്‍ ഇന്ത്യന്‍ ചിത്രമായി ഈ ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്സാണ്. പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിന് താത്കാലികമായി നല്‍കിയിരിക്കുന്ന പേര് 'പ്രഭാസ്ഹനു' എന്നാണ്. 

താന്‍ ഈ ചിത്രത്തിന്റെ ഭാഗമാകുന്ന വിവരം അനുപം ഖേര്‍ തന്നെയാണ് പുറത്ത് വിട്ടത്. തന്റെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ ഏറെ പ്രശസ്തനായ  അനുപം ഖേര്‍, ഈ ചിത്രത്തിന്റെ തിരക്കഥയെ അതിശയകരം എന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ സിനിമയുടെ ബാഹുബലിയായ പ്രഭാസിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടുന്നത് ആവേശകരമാണെന്നും സൂചിപ്പിച്ച അദ്ദേഹം, സംവിധായകന്‍ ഹനു രാഘവപുടിയുടെ കഴിവിനെയും പ്രശംസിച്ചു. താന്‍ അഭിനയിക്കുന്ന 544 മത്തെ ചിത്രമാണ് ഇതെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 

1940-കളുടെ പശ്ചാത്തലത്തില്‍ ഒരു യോദ്ധാവിന്റെ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രഭാസ്- ഹനു ചിത്രം ഒരുക്കുന്നത്. ഹിസ്റ്റോറിക്കല്‍ ഫിക്ഷന്‍/ ഇതര ചരിത്രം എന്ന വിഭാഗത്തില്‍, ചരിത്രം ലോകത്തില്‍ നിന്ന് മറച്ചുവെച്ച, കുഴിച്ചുമൂടപ്പെട്ട അനീതികള്‍ക്കും മറന്നുപോയ സത്യങ്ങള്‍ക്കുമുള്ള ഏക ഉത്തരം യുദ്ധമാണെന്ന് വിശ്വസിക്കുന്ന ഒരു സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വന്ന യോദ്ധാവിന്റെ കഥയാണ് ചിത്രം അവതരിപ്പിക്കുക. പ്രഭാസിന്റെ നായികയായി ഇമാന്‍വി എത്തുന്ന ചിത്രത്തില്‍  മിഥുന്‍ ചക്രവര്‍ത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര സാങ്കേതിക നിലവാരത്തില്‍ വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.

നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റര്‍ജി ഐ. എസ്. സി, സംഗീതം- വിശാല്‍ ചന്ദ്രശേഖര്‍, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷന്‍ ഡിസൈനര്‍- അനില്‍ വിലാസ് ജാദവ്, വരികള്‍- കൃഷ്ണകാന്ത്, വസ്ത്രാലങ്കാരം- ശീതള്‍ ഇഖ്ബാല്‍ ശര്‍മ, ടി വിജയ് ഭാസ്‌കര്‍, വിഎഫ്എക്‌സ്- ആര്‍ സി കമല കണ്ണന്‍, പബ്ലിസിറ്റി ഡിസൈനര്‍മാര്‍- അനില്‍-ഭാനു, മാര്‍ക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആര്‍ഒ- ശബരി.

Read more topics: # അനുപം ഖേര്‍
Anupam Kher joins sets of Prabhas

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES