Latest News

'നീ പുറത്ത് എന്നെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാ.. പേര് ആന്റണി..!' ജോഷിയുടെ ആന്റണി ട്രൈലെര്‍ പുറത്തിറങ്ങി..

Malayalilife
'നീ പുറത്ത് എന്നെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാ.. പേര് ആന്റണി..!' ജോഷിയുടെ ആന്റണി ട്രൈലെര്‍ പുറത്തിറങ്ങി..

വാക്കുകളില്‍ മൂര്‍ച്ചയും ഇരട്ട ചങ്കൂറ്റവും, ഡബിള്‍ പവറിലാണ് 'ആന്റണി' എത്തിയിരിക്കുന്നത്..! മലയാളത്തിന്റെ മാസ്റ്റര്‍ ക്രഫ്റ്റ്മാന്‍ ജോഷി ഒരുക്കുന്ന ഫാമിലി-മാസ്സ്-ആക്ഷന്‍ ചിത്രം 'ആന്റണി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

2019 ല്‍ പുറത്തിറങ്ങിയ ജോഷിയുടെ തന്നെ 'പൊറിഞ്ചു മറിയം ജോസ്' ചിത്രത്തിന് ശേഷം അതേ താരങ്ങള്‍ക്കൊപ്പം കല്യാണി പ്രിയദര്‍ശന്‍ - ആശ ശരത് എന്നിവരെയും അണിനിരത്തി ജോഷി സംവിധാനം ചെയ്യുന്ന 'ആന്റണി' ഡിസംബര്‍ 1 ന് ആണ് തിയറ്ററുകളില്‍ എത്തുന്നത്. 

കുടുംബ പശ്ചാത്തലത്തില്‍ മാസ് ആക്ഷന്‍ രംഗങ്ങളും, ബന്ധങ്ങളുടെ തീവ്രതയുമൊക്കെ കാണിച്ചു പോകുന്ന ചിത്രമായിരിക്കും 'ആന്റണി' എന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. 'ആന്റണി' ആയി ജോജു ജോര്‍ജാണ് എത്തുന്നത്. ചെമ്പന്‍ വിനോദ്, നൈല ഉഷ, വിജയരാഘവന്‍ എന്നിവര്‍ക്കൊപ്പം അപ്പാനി ശരത്, സിജോയ് വര്‍ഗീസ്, ജുവല്‍ മേരി, ടിനി ടോം, ആര്‍ജെ ഷാന്‍, ജിനു ജോസഫ്, പദ്മരാജ് രതീഷ്, രാജേഷ് ശര്‍മ്മ, ശ്രീകാന്ത് മുരളി തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രം തിയറ്ററുകളില്‍ ആവേശം ഉയര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷ. രാജേഷ് വര്‍മ്മ തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ്. ജേക്‌സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രണദിവെ ആണ്. 

എഡിറ്റിംഗ് - ശ്യാം ശശിധരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ദീപക് പരമേശ്വരന്‍, കലാസംവിധാനം - ദിലീപ് നാഥ്, വസ്ത്രാലങ്കാരം - പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് - റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ് - അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍ - രാജശേഖര്‍, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ - ഷിജോ ജോസഫ്, സഹനിര്‍മാതാക്കള്‍ - സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മ്മ & കൃഷ്ണരാജ് രാജന്‍, ഡിജിറ്റല്‍ പ്രമോഷന്‍ - ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഒ - ശബരി..

antony official trailer out

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES