ജോഷി-ജോജു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ആന്റണി' കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് മികച്ച അഭിപ്രായളോടെ മുന്നേറുന്നു. ഡിസംബര്‍ 1ന് തിയറ്റര്‍ റിലീസ് ചെയ്ത ഈ ചിത്രം വന്‍ ഹിറ്റിലേക്ക് കുതിക്കുന്ന അവസരത്തെയും സിനിമ കാണാനെത്തുന്നവരുടെ 35% ഓഡിയന്‍സ് ഒക്യുപന്‍സി കൂടിയ സാഹചര്യത്തെയും തുടര്‍ന്ന് തിയേറ്റര്‍ ഷോകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കേരള ബോക്‌സോഫീസ് ട്വിറ്ററില്‍ ട്വീറ്റ് ചെയ്തതനുസരിച്ച് ഹിറ്റ് ചാര്‍ട്ടിലേക്ക് നീങ്ങുന്ന 'ആന്റണി' 2023ലെ മികച്ച ചിത്രങ്ങളില്‍ ഇടം നേടുമെന്ന് നിസംശയം പറയാം.
കുടുംബപ്രേക്ഷകരെ പരിഗണിച്ച്, മാസ്സ് ആക്ഷന്‍ രംഗങ്ങളോടൊപ്പം ഇമോഷണല്‍ എലമെന്റ്‌സും ഉള്‍പ്പെടുത്തി ഒരുക്കിയ ഫാമിലി-മാസ്സ്-ആക്ഷന്‍ മൂവിയാണിത്. റിലീസ് ചെയ്ത് മൂന്നാം ദിനത്തില്‍ 6 കോടിയാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
നെക്സ്റ്റല്‍ സ്റ്റുഡിയോസ്, അള്‍ട്രാ മീഡിയ എന്റര്‍ടൈന്‍മെന്റ് എന്നിവയോടൊപ്പം ചേര്‍ന്ന് ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ നിര്‍മ്മിച്ച ഈ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് 'സരിഗമ'യും തിയേറ്റര്‍ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസുമാണ്. ജോജുവിന് പുറമെ ചെമ്പന്‍ വിനോദ്, നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍, ആശ ശരത് എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന്റെ തിരക്കഥ രാജേഷ് വര്‍മ്മയുടെതാണ്.
ഛായാഗ്രഹണം: രണദിവെ, ചിത്രസംയോജനം: ശ്യാം ശശിധരന്‍, സംഗീതം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അനൂപ് പി ചാക്കോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സിബി ജോസ് ചാലിശ്ശേരി, ആക്ഷന്‍ ഡയറക്ടര്‍: രാജശേഖര്‍, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ഷിജോ ജോസഫ്, സഹ നിര്‍മാതാക്കള്‍: സുശീല്‍ കുമാര്‍ അഗ്രവാള്‍, രജത്ത് അഗ്രവാള്‍, നിതിന്‍ കുമാര്‍, ഗോകുല്‍ വര്‍മ്മ & കൃഷ്ണരാജ് രാജന്‍, ഡിജിറ്റല്‍ പ്രമോഷന്‍: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്, പിആര്‍ഒ: ശബരി.