Latest News

പ്രധാന കഥാപാത്രങ്ങളായി അനൂപ് മേനോന്‍ - ധ്യാന്‍ ശ്രീനിവാസന്‍ - ഷീലു എബ്രഹാം; മനോജ് പാലോടന്റെ ചിത്രത്തിന്  എറണാകുളത്ത് തുടക്കമായി...

Malayalilife
പ്രധാന കഥാപാത്രങ്ങളായി അനൂപ് മേനോന്‍ - ധ്യാന്‍ ശ്രീനിവാസന്‍ - ഷീലു എബ്രഹാം; മനോജ് പാലോടന്റെ ചിത്രത്തിന്  എറണാകുളത്ത് തുടക്കമായി...

നൂപ്‌ മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളത്ത് നടന്നു.

അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനാലാമത് ചിത്രമാണിത്. തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തിന്റെ തിരക്കഥ കൃഷ്ണ പൂജപുര എഴുതുന്നു.

ഏറെ നാളുകള്‍ക്ക് ശേഷം കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ എത്തുന്ന ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാര്‍ഡ് ജേതാവ് കൂടിയായ പ്രകാശ് ഉള്ളേരിയാണ്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും, അവരെ ചുറ്റിപ്പറ്റിയുമുള്ള ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളവും പരിസര പ്രദേശങ്ങളുമാണ്.

ചിത്രത്തില്‍ അസീസ് നെടുമങ്ങാട്, ജോണി ആന്റണി, സെന്തില്‍, സജിന്‍ ചെറുകയില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഛായാഗ്രഹണം - മഹാദേവന്‍ തമ്പി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - അമീര്‍ കൊച്ചിന്‍, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, ലൈന്‍ പ്രൊഡ്യൂസര്‍- ടി.എം റഫീക്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- പ്രജീഷ് പ്രഭാസന്‍, കലാസംവിധാനം- അജയ് ജി അമ്പലത്തറ, മേക്കപ്പ് - ഷാജി പുല്‍പ്പള്ളി, കോസ്റ്റ്യൂം ഡിസൈനര്‍- അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഗ്രാഷ് പി.ജി, വി.എഫ്.എക്‌സ്-റോബിന്‍ അലക്‌സ്, സ്റ്റില്‍സ്- ദേവരാജ്, പി.ആര്‍.ഒ- പി.ശിവപ്രസാദ്, ഡിസൈന്‍സ്- മാജിക് മൊമന്റ്‌സ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

anoop menon dhyan sreenivasan sheelu abhraham movie pooja

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക