Latest News

അനൂപ് മേനോന്‍ സംവിധായക കുപ്പായമണിയുന്നു....! ആകസ്‌കമികയാണ് ഈ ദൗത്യം ഏറ്റെടുക്കുന്നതെന്ന് താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Malayalilife
 അനൂപ് മേനോന്‍ സംവിധായക കുപ്പായമണിയുന്നു....! ആകസ്‌കമികയാണ് ഈ ദൗത്യം ഏറ്റെടുക്കുന്നതെന്ന് താരത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മലയാളസിനിമയില്‍ നടനും തിരകഥാകൃത്തായും ശ്രദ്ധേയനായ അനൂപ് മേനോന്‍ സംവിധായകനാവുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്യാനിരിക്കുന്ന കിംഗ് ഫിഷ് എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ സംവിധായകന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ നിന്ന് തിരക്കുകള്‍ കാരണം വികെപി പിന്‍മാറിയെന്നും സംവിധാനം താന്‍ ഏറ്റെടുക്കുന്നുവെന്നുമാണ് അനൂപ് മേനോന്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.

ആകസ്‌കമികയാണ് ഈ ദൗത്യം താരത്തിന് ഏറ്റെടുക്കേണ്ടി വന്നത്.  മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ കിങ് ഫിഷ് അനൂപ് മേനോന്‍ ഏറ്റെടുക്കുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നേരത്തെ റിലീസ് ചെയ്തിരുന്നു. ഒരു രാജാവിന്റെ തോന്നിവാസങ്ങള്‍' എന്നാണ് സിനിമയുടെ ടാഗ്ലൈന്‍.

അനൂപ് മേനോനൊപ്പം സംവിധായകന്‍ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറായിരിക്കും കിങ് ഫിഷ്. ദുര്‍ഗ കൃഷ്ണ നായികയാകുന്ന ചിത്രത്തില്‍ ധനേഷ് ആനന്ദ്, ലാല്‍ ജോസ്, ഇര്‍ഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും അഭിനയിക്കുന്നു. 

സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും. സംഗീതം രതീഷ് വേഗ. റാന്നി, കുട്ടിക്കാനം, എറണാകുളം ,ബെംഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷന്‍സ്. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറില്‍ അംജിത് കോയയാണ് ചിത്രം നിര്‍മിക്കുന്നത്.

Read more topics: # anoop menon,# became director,# king fish film
anoop menon,became director,king fish film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക