Latest News

എല്ലാ ദിവസവും സുട്രും വിഴി സുടരേ എന്ന ഗാനം കേട്ട കുട്ടിക്കാലം; സ്വന്തം മുറിയുടെ ചുമരില്‍ ചിത്രങ്ങള്‍ ഒട്ടിച്ച് ആരാധന; ഇന്ന് നേരില്‍ കണ്ടു:  സൂര്യയെ നേരില്‍ കണ്ട് അനിഷ്മ അനില്‍കുമാര്‍

Malayalilife
എല്ലാ ദിവസവും സുട്രും വിഴി സുടരേ എന്ന ഗാനം കേട്ട കുട്ടിക്കാലം; സ്വന്തം മുറിയുടെ ചുമരില്‍ ചിത്രങ്ങള്‍ ഒട്ടിച്ച് ആരാധന; ഇന്ന് നേരില്‍ കണ്ടു:  സൂര്യയെ നേരില്‍ കണ്ട് അനിഷ്മ അനില്‍കുമാര്‍

തന്റെ പ്രിയതാരം സൂര്യയെ നേരില്‍ കണ്ടതിന്റെ ആവേശത്തിലാണ് 'യൂത്ത്' (Youth) എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അനിഷ്മ അനില്‍കുമാര്‍. ചെന്നൈയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ തന്റെ സിനിമാ സ്വപ്നങ്ങളെക്കുറിച്ചും സൂര്യയുടെ കടുത്ത ആരാധകിയായതിനെക്കുറിച്ചും താരം മനസ്സ് തുറന്നു. 

സിനിമയില്‍ എത്തുന്നതിനും മുന്‍പേ താന്‍ സൂര്യയുടെ വലിയൊരു ആരാധകിയായിരുന്നുവെന്ന് അനിഷ്മ പറഞ്ഞു. 'ഗജിനി' എന്ന സിനിമ കണ്ട കാലം മുതല്‍ക്കേ അദ്ദേഹത്തെ നേരില്‍ കാണണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. ആ ആഗ്രഹം ഇപ്പോള്‍ സഫലമായതില്‍ വലിയ സന്തോഷമുണ്ട്. തന്റെ പുതിയ ചിത്രമായ 'യൂത്ത്' വലിയ വിജയമായതില്‍ സൂര്യ തനിക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചതായും താരം വെളിപ്പെടുത്തി. സൂര്യയുടെ ലാളിത്യവും പെരുമാറ്റവും തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയെന്നും അനിഷ്മ കൂട്ടിച്ചേര്‍ത്തു.

നവാഗതനായ കെന്‍ കരുണാസ് സംവിധാനം ചെയ്ത 'യൂത്ത്' ആണ് അനിഷ്മയുടെ ഏറ്റവും പുതിയ ചിത്രം. ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററില്‍ മുന്നേറുകയാണ്

'പൂവന്‍' എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് 'മരണമാസ്', 'ഐ ആം കാതലന്‍' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നായികയാണ് അനിഷ്മ അനില്‍കുമാര്‍. കഴിഞ്ഞ വര്‍ഷം തമിഴില്‍ പുറത്തിറങ്ങിയ സുരേഷ് രാജകുമാരി സംവിധാനം ചെയ്ത 'സിറൈ' എന്ന ചിത്രത്തിലൂടെ തമിഴിലും അനിഷ്മ അരങ്ങേറ്റം കുറിച്ചിരുന്നു. 

anishma anilkumar meets suriya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES