Latest News

രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിരികെ വീട്ടിലെത്തി അമൃത; അഭിരാമി പങ്ക് വച്ച ഫോട്ടോയില്‍ ക്ഷിണിതയായി ഗായിക; ആശങ്ക പങ്ക് വച്ച് ചോദ്യങ്ങളുമായി സോഷ്യല്‍മീഡിയയും

Malayalilife
രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം തിരികെ വീട്ടിലെത്തി അമൃത; അഭിരാമി പങ്ക് വച്ച ഫോട്ടോയില്‍ ക്ഷിണിതയായി ഗായിക; ആശങ്ക പങ്ക് വച്ച് ചോദ്യങ്ങളുമായി സോഷ്യല്‍മീഡിയയും

അമൃതാ -സുരേഷ് - ബാലാ വിഷയം സോഷ്യല്‍ മീഡിയയില്‍ കത്തിക്കയറവേയാണ് പ്രിയപ്പെട്ടവരെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് അഭിരാമി സുരേഷ് പങ്കിട്ട ഒരു ചിത്രം എത്തിയത്. ഐസിയു കാര്‍ഡിയാക് വാര്‍ഡിലേക്ക് അമൃതയെ അടിയന്തിരമായി പ്രവേശിപ്പിക്കുന്ന ചിത്രമായിരുന്നു അത്. ചിത്രം പങ്കുവച്ച് പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു അഭിരാമി ഈ ചിത്രം ഷെയര്‍ ചെയ്തത്. പിന്നാലെ ആ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു. 

എന്നാല്‍ അപ്പോഴേക്കും ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. 'മതിയായി, എന്റെ ചേച്ചിയെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കൂ. ഞാന്‍ നിങ്ങളെ വെറുക്കുന്നു, അവരെ ജീവിക്കാന്‍ അനുവദിക്കൂ. നിങ്ങള്‍ക്ക് ഇപ്പോള്‍ സന്തോഷമായില്ലേ''എന്നായിരുന്നു കുറിപ്പ്. കാര്‍ഡിയാക് ഐസിയുവിന് മുന്നില്‍ നിന്നുള്ള ചിത്രത്തില്‍ അഭിരാമി കുറിച്ചത് ഇങ്ങനെയായിരുന്നു.

അതിനു ശേഷം ഇരുവരില്‍ നിന്നും യാതൊരു അപ്ഡേറ്റുകളും പുറത്തു വന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ, അമൃത തന്നെ രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ്. അതില്‍ അതീവ ക്ഷീണിതയായ അമൃതയെയാണ് കാണാന്‍ സാധിക്കുന്നത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി ഗായിക വീട്ടിലെത്തിയെന്ന് ചുറ്റുപാടില്‍ നിന്നു തന്നെ വ്യക്തമാണ്. അതിന്റെ ആശ്വാസവും സന്തോഷവും അമൃതയുടെ മുഖത്തും വ്യക്തമാണ്. 

മൈ ഗേള്‍ ഈ ബാക്ക് ഹോം എന്നു പറഞ്ഞു കൊണ്ട് കോച്ച് ഹാലിന്‍ അഹമദ് ആണ് ആദ്യം അമൃതയുടെ ചിത്രം പങ്കുവച്ചത്. അതിനു നന്ദി പറഞ്ഞുകൊണ്ടാണ് അമൃത പോസ്റ്റ് ഷെയര്‍ ചെയ്തത്. എന്നാല്‍ എന്താണ് അമൃതയ്ക്ക് സംഭവിച്ചതെന്ന് ഇതുവരെയും വ്യക്തമിട്ടില്ല. എങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രശ്നങ്ങളുടെ അനന്തരഫലമാണ് സംഭവിച്ചതെന്നാണ് കരുതുന്നത്.

ബാലയ്ക്കെതിരെ മകള്‍ രംഗത്തെത്തിയത് വലിയ വിവാദമായി മാറിയിരുന്നു. ബാല തനിക്കും അമൃതയ്ക്കുമെതിരെ നടത്തിയ ക്രൂരതകള്‍ വിളിച്ചു പറയുകയായിരുന്നു മകള്‍. പിന്നാലെ ബാല മറുപടിയുമായി എത്തി. ഇനി മകള്‍ക്ക് അപ്പയില്ലെന്നും മകളോട് തര്‍ക്കിക്കാനില്ലെന്നുമായിരുന്നു ബാലയുടെ പ്രതികരണം. മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ശക്തമായതോടെയാണ് അമൃത പ്രതികരണവുമായി രംഗത്തെത്തുന്നത്. ഗുരുതര ആരോപണങ്ങളായിരുന്നു ബാലയ്ക്കെതിരെ അമൃത ഉന്നയിച്ചത്. ബാല തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും താന്‍ ജീവനും കൊണ്ട് ഓടിയതാണെന്നും അമൃത തുറന്നു പറഞ്ഞു. താന്‍ ബാലയുടെ രണ്ടാം ഭാര്യയായിരുന്നുവെന്നും ആദ്യ വിവാഹം മറച്ചുവച്ചാണ് ബാല തന്നെ വിവാഹം കഴിച്ചതെന്നും അമൃത ആരോപിച്ചു. പിന്നാലെ അമൃതയ്ക്ക് പിന്തുണയുമായി ബാലയുടെ മുന്‍ ഡ്രൈവറും അമൃതയുടെ സുഹൃത്തുമൊക്കെ രംഗത്തെത്തി. അമൃതയുടെ ആരോപണങ്ങള്‍ ശരിവക്കുന്നതായിരുന്നു ഇരുവരുടേയും പ്രതികരണങ്ങള്‍.

ബാലയുടെ മുന്‍ ഭാര്യ എലിസബത്ത് നേരിട്ടതും സമാന അനുഭവമാണെന്നാണ് അമൃതയുടെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. ബാല എലിസബത്തിനെ മാനസിക രോഗിയായി ചിത്രീകരിച്ചെന്നും അവര്‍ ഓടിരക്ഷപ്പെട്ടതാണെന്നും ബാലയ്ക്ക് ലൈംഗിക വൈകൃതമുണ്ടെന്നും അമൃതയുടെ സുഹൃത്ത് ആരോപിച്ചിരുന്നു. ആരോപണങ്ങളില്‍ പ്രതികരണവുമായി ബാലയുമെത്തിയിരുന്നു. താന്‍ വാക്ക് പാലിച്ചു കൊണ്ട് മിണ്ടാതിരിക്കുകയാണെന്നായിരുന്നു ബാലയുടെ പ്രതികരണം. ഇതിനിടെയാണ് അമൃത ആശുപത്രിയിലാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. എന്നാല്‍ വാര്‍ത്തയ്ക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങളൊന്നും അറിവായിട്ടില്ല. അഭിരാമി പോസ്റ്റ് പിന്‍വലിക്കുക കൂടി ചെയ്തതോടെ ആരാധകര്‍ ആശങ്കയിലാവുകയും ചെയ്തു. അതിന് അല്‍പം ആശ്വാസം പകരുന്നതാണ് പുതിയ ചിത്രം.


 

amrutha suresh discharged

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES