ഷാരൂഖ് ഖാനിന്റെ മകന്‍ ആര്യന്‍ ഖാന്റെ ആദ്യ സംവിധാന സംരംഭമായ ദി ബാഡാസ് ഓഫ് ബോളിവുഡ് റിലീസായപ്പോള്‍ അതിന്റെ ഭാഗമായ സന്തോഷം പങ്ക് വച്ച് എത്തുകയാണ് ഗായിക അമൃത സുരേഷും.നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ച ഗൗരി ഖാന്‍ നിര്‍മ്മിച്ച ഈ സീരീസില്‍ ബോളിവുഡിന്റെ ബാദുഷ ഷാരൂഖ് ഖാനും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഇപ്പോളിതാ ഇതില്‍ ഹീറോയിന്റെ ശബ്ദമാകാന്‍ ലഭിച്ച സന്തോഷമാണ് അമൃത തന്റെ പേജിലൂടെ പങ്ക് വച്ചത്.
സീരീസിന്റെ മലയാളം പതിപ്പില്‍ നായികയ്ക്കാണ് അമൃത ശബ്ദം നല്‍കിയിരിക്കുന്നത്. 'ഹീറോയിനാണ് ഞാന്‍ ശബ്ദം നല്‍കിയിരിക്കുന്നത്. നിങ്ങളെല്ലാവരും സീരീസ് കാണണം. എന്റെ ഡബ്ബിം?ഗ് എങ്ങനെ ഉണ്ടെന്ന് പറയണം. ജീവിതത്തില്‍ ഇതുവരെ ഞാന്‍ ചെയ്യാത്ത കാര്യമാണ്. അതും ഇത്രയും വലിയൊരു പ്രൊജക്ടിന്റെ ഭാ?ഗം. ഈ പരിപാടി ഞാന്‍ മുന്നോട്ട് കൊണ്ടു പോകണമോ എന്ന് കമന്റ് ചെയ്യണേ', എന്നും അമൃത സന്തോഷത്തോടെ പറയുന്നുണ്ട്
'എന്റെ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നെനിക്കറിയില്ല!ഒരു ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ എന്റെ ആദ്യ ചുവടുവെപ്പ് - അതും ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ലിക്‌സിന്റെ പുതിയ വെബ് സീരീസായ ബാഡാസ് ഓഫ് ബോളിവുഡിലെ നായികക്ക് വേണ്ടി!. ഇത് എന്റെ സ്വപ്നസാക്ഷാത്കാരമാണ്, ഞാന്‍ ആത്മാര്‍ത്ഥമായി ഇതിനായി കഠിനാധ്വാനം ചെയ്തു. എല്ലാവരും ഇത് കാണുകയും എന്റെ പ്രകടനം എങ്ങനെ ഉണ്ടായിരുന്നുവെന്ന് അറിയിക്കുകയും ചെയ്യണം. നിങ്ങളുടെ സ്‌നേഹവും അഭിപ്രായങ്ങളും എനിക്ക് വളരെ വലുതാണ്, ' വീഡിയോ പങ്കിട്ട് അമൃത കുറിച്ചു.