പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഒന്നിക്കുന്നു....!

Malayalilife
topbanner
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അമിതാഭ് ബച്ചനും ഐശ്വര്യ റായിയും ഒന്നിക്കുന്നു....!

ബോളിവുഡ് താരസുന്ദരി ഐശ്വര്യ റായിയും അമിതാഭ് ബച്ചനും പതിനൊന്ന് വര്‍ഷത്തിന് ശേഷം ഒന്നിക്കുന്നു. മണിരത്‌ന് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. നീണ്ട ഇടവേളക്ക് ശേഷം അമിതാഭും ഐശ്വര്യയും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടി ഏഴ് വര്‍ഷത്തോളം മണിരത്‌നം ഒരുക്കത്തിലായിരുന്നു.

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയുള്ള ചിത്രമാണിത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള കൃതിയാണ് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തിന് വേണ്ടി ഇരുവരും കരാറില്‍ ഒപ്പു വെച്ചെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. പൊന്നിയിന്‍ സെല്‍വനെ ആസ്പദമാക്കി 1958ല്‍ എ.ജി.ആര്‍ ചലച്ചിത്രം നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു.  2012ല്‍ ഈ സിനിമയുടെ ജോലികള്‍ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോയി. എന്നിരുന്നാലും ആഷിനെയും ബിഗ് ബിയേയും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിച്ചുകാണാനുള്ള ആകാംഷയിലാണ് ആരാധകര്‍  ഇപ്പോള്‍.

Read more topics: # amitabh bachan,# aishwarya rai,# new film
amitabh bachan,aishwarya rai,new film

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES