ആടുജീവിതം സിനിമയുടെ പ്രൊമോഷന്‍ ചടങ്ങില്‍ നിറവയറോടെ എത്തിയ അമല പോള്‍ ധരിച്ച ചുരിദാര്‍ ശ്രദ്ധ നേടുന്നു. വെളുപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന സാധാരണ അനാര്‍ക്കലി എന്നു കണ്ടാല്‍ തോന്നുമെങ്കിലും വസ്ത്രം അമല പ്രത്യേകം ഡിസൈന്‍ ചെയ്യിച്ചതാണ്. അനാര്‍ക്കലിയില്‍ അഞ്ചു ഭാഷകളില്‍ ആടുജീവിതം എന്ന് എഴുതിയിട്ടുണ്ട്.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലാണ് വസ്ത്രത്തില്‍ ആടുജീവിതം എന്ന് ഡിസൈന്‍ ചെയ്തിട്ടുള്ളത്. നിറയെ മുത്തുകളും ത്രെഡ് വര്‍ക്കുകളും ഉള്ള വസ്ത്രം ഡിസൈന്‍ ചെയ്തത് ടി ആന്‍ഡ് എം സിഗ്‌നേചര്‍ ആണ്. ലക്‌നൗ മോഡലിലാണ് ദുപ്പട്ട ചെയ്തിരിക്കുന്നത്. വസ്ത്രത്തിന് അനുയോജ്യമായ ആഭരണങ്ങളും സിമ്പിള്‍ മേക്കപ്പുമാണ് അമല തിരഞ്ഞെടുത്തത്. വസ്ത്രം ഡിസൈന്‍ ചെയ്യുന്ന വീഡിയോയും പ്രൊമോഷന്‍ ചിത്രങ്ങളും അമല സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.