ബോളീവുഡ് ഒന്നടങ്കം കാത്തിരിക്കുന്നത് റണ്‍ബീര്‍ ആലിയ വിവാഹത്തിനാണ്.എത്രയും വേഗം രണ്‍വീറും ആലിയയും ഒന്നാകണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം . വിവാഹം ഉടന്‍ ഉണ്ടാകുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായെങ്കിലും സിനിമകളുടെ തിരക്കിലാണ് ഇരുവരും.
എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള കഥകള്‍ പ്രചരിക്കുമ്പോള്‍ ആലിയ തന്നെ അതിനെ കുറിച്ച് തുറന്നു പറയുകയാണ്. രണ്‍വീര്‍ സിങ് ആലിയ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗല്ലി ബോയുടെ പ്രെമോഷന്‍ പരിപാടിയിലാണ് ആലിയ തന്റെ വിവാഹത്തിനെ കുറിച്ച് തുറന്ന് പറഞ്ഞത്. ഇതോടു കൂടി പുറത്തു വരുന്ന വ്യാജ വാര്‍ത്തയ്ക്ക് അറിതിയുണ്ടായിരിക്കുകയാണ്.
അടുത്ത കാലത്തായി ബോളിവുഡില്‍ രണ്ട് മനോഹര വിവാഹങ്ങള്‍ കഴിഞ്ഞതല്ലേയുള്ളൂ. ആളുകള്‍ക്ക് ഒരു ഇടവേള ലഭിക്കട്ടെയെന്നായിരുന്നു ആലിയയുടെ മറുപടി. 2018 അവസാനത്തിലായിരുന്നു പ്രിയങ്ക -നിക്ക് വിവാഹവും ദീപിക-രണ്‍വീര്‍ വിവാഹവും നടന്നത്. ബോളിവുഡ് ആഘോഷമാക്കിയ താര വിവാഹമായിരുന്നു ഇവരുടേത്.