തനിക്കെതിരെ മീടു ആരോപണം ഉന്നയിച്ച ദിവ്യ ഗോപിനാഥിനോട് പരിഭവമോ പരാതിയോ ഇല്ലെന്ന് നടന്‍ അലന്‍സിയര്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ എന്റെ പെരുമാറ്റം അവര്‍ക്ക് മോശമായി എന്ന് തോന്നിയപ്പോള്‍ മാപ്പുപറഞ്ഞതാണെന്നും അലന്‍സിയര്‍ പറഞ്ഞു.ആ കുട്ടിവിചാരിച്ചപ്പോലെ ഒന്നുമല്ല താന്‍ പെരുമാറിയതെന്നും തന്റെ പെരുമാറ്റം അവര്‍ക്ക് മോശമായി തോന്നിയതുകൊണ്ടാണ് മാപ്പുപറഞ്ഞതെന്നും ഇപ്പോള്‍ തനിക്ക് പേടിയാണെന്നും അലന്‍സിയര്‍ പറഞ്ഞു.
ന്യൂസ് 18 കേരളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അലന്‍സിയറുടെ പ്രതികരണം. താന്‍ മൂന്ന് കൊല്ലമായിട്ടെ കൊമേഴ്‌സ്യല്‍ സിനിമയുടെ ഭാഗമായിട്ടുള്ളുവെങ്കിലും മുപ്പതുകൊല്ലത്തിന് ഇപ്പുറത്ത് ഉള്ളവര്‍ പോലും സൗഹൃദം തേങ്ങയാണെന്നും മാങ്ങയാണെന്നും പറഞ്ഞ് മാറിനിന്നെന്നും ചിലരുടെ മൗനങ്ങള്‍ വേദനയുണ്ടാക്കിയെന്നും അലന്‍സിയര്‍ പറഞ്ഞു. പ്രശ്‌നമുണ്ടായപ്പോള്‍ തനിക്ക് ബലം തരാന്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നെന്നും സത്യം പറഞ്ഞാല്‍ വിശ്വസിക്കോ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് വിവാദം ഉണ്ടായപ്പോള്‍ കൂടെയുള്ള ആളുകളാണ് പിടിച്ചു നില്‍ക്കാന്‍ കരുത്ത് തന്നതെന്നും അലന്‍സിയര്‍ പറഞ്ഞു. അന്ന് ഒരു വീട്ടിലാണ് താമസിച്ചത്. ഹോട്ടലിലായിരുന്നെങ്കില്‍ ചിലപ്പോള്‍ ഇന്ന് അലന്‍സിയര്‍ എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ലെന്നും താരം അഭിപ്രായപ്പെട്ടു.
മീ ടു ആരോപണം നേരിട്ട അലന്‍സിയറിനോട് ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറായിരുന്നില്ലെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ നേരത്തെ പറഞ്ഞിരുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രണ്ടാംവാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ശ്യാമിന്റെ പ്രസ്താവന. തന്റെ സുഹൃദ് വലയത്തില്‍ ഉള്ള അലന്‍സിയറിനെതിരെ മീ ടു ആരോപണം വന്നപ്പോള്‍ ഒരു വിട്ടുവീഴ്ചയ്ക്കും തങ്ങള്‍ തയ്യാറായിരുന്നില്ല. സന്ധി സംഭാഷണങ്ങള്‍ക്കായി അലന്‍സിയര്‍ പലവട്ടം വിളിച്ചിരുന്നെന്നും ശ്യാം വെളിപ്പെടുത്തി.
എന്നാല്‍ ആക്രമണം നേരിട്ട പെണ്‍കുട്ടിക്ക്, അവള്‍ക്കുകൂടി തൃപ്തിയാകുന്ന ഒരു സൊല്യൂഷന്‍ വരുന്നതു വരെ ഒരു സന്ധിസംഭാഷണത്തിനും തയ്യാറല്ലെന്ന് അലന്‍സിയറിനോട് വ്യക്തമാക്കുകയായിരുന്നെന്ന് ശ്യാം പറഞ്ഞു. സൗഹൃദം ഒരു തേങ്ങയുമല്ല. മാനവികതയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഡബ്ല്യു.സി.സിയുടെ കൂടെ ഇനിയുമുണ്ടാകുമെന്നും ശ്യാം പുഷ്‌ക്കരന്‍ പറഞ്ഞിരുന്നു. നടി ദിവ്യഗോപിനാഥ് ആണ് അലന്‍സിയറിന് എതിരെ മീടു ആരോപണം നടത്തിയത്. ആഭാസം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ദിവ്യക്ക് അലന്‍സിയറില്‍ നിന്ന് മോശമായ അനുഭവം നേരിടേണ്ടി വന്നത്. പേരു വെളിപ്പെടുത്താതെ ബ്ലോഗിലൂടെയായിരുന്നു ദിവ്യ അലന്‍സിയറിനെതിരെ രംഗത്തെത്തിയത്.