അലന്‍സിയറിനെതിരെയുളള ലൈംഗീകാരോപണത്തിനു പിന്നാലെ അലന്‍സിയറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ആഭാസത്തിലെ അഭിനേതാക്കളും. ആ സിനിമയുടെ ലൊക്കേഷനില്‍ നടന്‍ അലന്‍സിയര്‍ സ്ത്രീകളോട് മോശമായി പെരുമാറിയതിന് താന്‍ ദൃക്‌സാക്ഷിയാണെന്ന് നടിയും ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ ശീതള്‍ ശ്യാം. നടി ദിവ്യ ഗോപിനാഥന്റെ മീ ടൂ വെളിപ്പെടുത്തലിനു പിന്നാലെയാണ് സംഭവം ശരിവെച്ച് ശീതള്‍ രംഗത്തെത്തിയിരിക്കുന്നത്. ആ സിനിമയില്‍ തനിയ്ക്കും വേഷമുണ്ടായിരുന്നുവെന്ന് ശീതള്‍ കൂട്ടിച്ചേര്‍ത്തു.
പലപ്പോഴും സെറ്റില്‍ മദ്യപിച്ചാണ് അലക്‌സിയര്‍ എത്തിയിരുന്നതെന്നും കൂടാതെ ഈ സിനിമയിലെ മറ്റൊരു നടിയോടും അലന്‍സിയാര്‍ ലിഫ്റ്റില്‍വെച്ച് മോശമായി പെരുമാറിയിരുന്നു ശീതള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആ സാഹചര്യം മറി കിടക്കാന്‍ അന്ന് അവര്‍ക്ക് കഴിഞ്ഞിരുന്നെന്നും ശീതള്‍ പറഞ്ഞു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രം കാണാന്‍ സെറ്റിലുളളവര്‍ ഒരുമിച്ചായിരുന്നു തിയേറ്ററില്‍ പോയിരുന്നത്. അന്നും അലന്‍സിയര്‍ മദ്യപിച്ചാണ് എത്തിയത്.തിയേറ്ററില്‍ അടുത്തിരുന്ന സുഹൃത്തായ നടിയോട് അലന്‍സിയര്‍ മോശമായി പെരുമാറുകയും ചെയ്തിരുന്നുവെന്ന് ശീതള്‍ ശ്യാം വെളിപ്പെടുത്തിയിട്ടുണ്ട്.
അപ്പോഴാണ് ദിവ്യയോടുള്ള അയാളുടെ സമീപനം ഞങ്ങള്‍ അറിഞ്ഞത്. അതേ സെറ്റിലുള്ള മറ്റൊരു കുട്ടിയോടുള്ള അലന്‍സിയറിന്റെ നോട്ടവും ശരിയായിരുന്നില്ല. ധൈര്യമായി തുറന്നു പറയാന്‍ കാണിച്ച ദിവ്യയുടെ ധൈര്യം അഭിനന്ദനാര്‍ഹമാണെന്നും ശീതള്‍ പറഞ്ഞു.