Latest News

ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോള്‍ ആണെന്ന് അറിയുമോ?'നിറഞ്ഞാടി വിനായകന്‍;മമ്മൂട്ടി ചിത്രം കളങ്കാവല്‍ ട്രെയിലര്‍ പുറത്തിറങ്ങി

Malayalilife
 ഏറ്റവും കൂടുതല്‍ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോള്‍ ആണെന്ന് അറിയുമോ?'നിറഞ്ഞാടി വിനായകന്‍;മമ്മൂട്ടി ചിത്രം കളങ്കാവല്‍ ട്രെയിലര്‍ പുറത്തിറങ്ങി

മ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ക്രൈം ഡ്രാമ ചിത്രം 'കളങ്കാവല്‍'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന മമ്മൂട്ടിയുടെ അഭിനയ മികവ് വീണ്ടും വെള്ളിത്തിരയിലെത്തുമെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. ചിത്രത്തില്‍ വിനായകന്റെ പ്രകടനവും ഏറെ പ്രശംസ നേടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു

നവംബര്‍ 27-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ജിഷ്ണു ശ്രീകുമാറും സംവിധായകന്‍ ജിതിന്‍ കെ. ജോസും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.മുജീബ് മജീദ് സംഗീതം നല്‍കിയ പശ്ചാത്തല സംഗീതവും ഫൈസല്‍ അലി ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങളും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായിരിക്കുമെന്ന് ട്രെയിലര്‍ സൂചന നല്‍കുന്നു.

രണ്ട് ദിവസം മുന്‍പ് പുറത്തിറങ്ങിയ ചിത്രത്തിലെ 'നിലാ കായും' എന്ന ഗാനം ഇതിനോടകം മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടുണ്ട്.'കുറുപ്പ്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ കഥാകാരനായ ജിതിന്‍ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കളങ്കാവല്‍'. ഏഴു മാസത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി ചിത്രം കൂടിയാണിത്. യു/എ 16+ സര്‍ട്ടിഫിക്കറ്റോടെയാണ് ചിത്രം സെന്‍സറിങ് പൂര്‍ത്തിയാക്കിയത്. മികച്ച സാങ്കേതിക വിദഗ്ധര്‍ അണിനിരക്കുന്ന ചിത്രത്തില്‍ ജോര്‍ജ് സെബാസ്റ്റ്യന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്.

Read more topics: # 'കളങ്കാവല്‍
alamkaval Official Trailer Mammootty Vinayakan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES