Latest News

അക്ഷയ് കുമാര്‍, റാണാ ദഗുബാട്ടി തുടങ്ങിയ വന്‍ താരനിരയുമായയെത്തിയ  കോമഡിയുടെ ബ്രഹ്മാണ്ഡ ചിത്രം  ഹൗസ്ഫുള്‍ 4' ലെ  'ചമ്മോ' ഗാനം പുറത്ത് 

Malayalilife
അക്ഷയ് കുമാര്‍, റാണാ ദഗുബാട്ടി തുടങ്ങിയ വന്‍ താരനിരയുമായയെത്തിയ  കോമഡിയുടെ ബ്രഹ്മാണ്ഡ ചിത്രം  ഹൗസ്ഫുള്‍ 4' ലെ  'ചമ്മോ' ഗാനം പുറത്ത് 

 ബോളിവുഡില്‍ വന്‍ തരംഗം സ്യഷ്ടിച്ച ഹൗസ്ഫുള്‍ സീരിസ് ചിത്രങ്ങളില്‍ നാലാമത്തേതായ 'ഹൗസ്ഫുള്‍ 4'-ലെ 'ചമ്മോ' എന്ന് തുടങ്ങുന്ന ഗാനം  അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സമീര്‍ അന്‍ജാന്റെ വരികള്‍ക്ക് സോഹാലി സെന്‍ ആണ്  ഈണം പകര്‍ന്നിരിക്കുന്നത്. സോഹാലി സെന്‍,സുക്കവിന്ദന്‍ സിങ്, ശ്രേയ ഘോഷാല്‍, ഷദാബ് ഫരിദി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

 
1419 മുതല്‍ 2019 വരെയുളള അറുന്നൂറു വര്‍ഷത്തെ പുനര്‍ജന്മവുമായി ബന്ധപ്പട്ട നര്‍മരസമുളള ഫാന്റസി പ്രമേയമാണ് ചിത്രത്തിന്റേത്. അക്ഷയ് കുമാര്‍, ഋതേഷ് ദേശ്മുഖ്, ബോബി ഡിയോള്‍, റാണാ ദഗുബാട്ടി, കൃതി സനോന്‍, പൂജാ ഹെഗ്ഡേ, കൃതി ഖാര്‍ബന്ധ, ചുങ്കി പാണ്ഡെ, ബൊമന്‍ ഇറാനി, നവാസുദീന്‍ സിദ്ദീഖി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. 
ഫര്‍ഹാദ്  സംജിയാണ് സംവിധായകന്‍. നിര്‍മാതാവ് കൂടിയായ സജിത്ത് നദിയാദ്വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചിട്ടുളളത് സജിത്ത് സംജിയാണ്. ദേവി ശ്രീപ്രസാദ്, സോഹലീ സെന്‍, വിപിന്‍ പട്ട്വാ, തനിഷ്‌ക് ഭഗച്ചി, ഗുരു റാന്താവെ, രജത് നാഗ് പാല്‍ എന്നീ ആറു സംഗീത സംവിധായകരാണ് ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. 


 

Read more topics: # akshay kumar ,# rana dhgubatti
akshay kumar rana dhgubatti

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES