Latest News

സ്‌നേഹാക്ഷരങ്ങള്‍ കൊണ്ട് പണിയാം ഒരുമയുടെ കേരളം; അക്ഷരവീട് തീം സോംഗ് വൈറലാകുന്നു...!

Malayalilife
 സ്‌നേഹാക്ഷരങ്ങള്‍ കൊണ്ട് പണിയാം ഒരുമയുടെ കേരളം; അക്ഷരവീട് തീം സോംഗ് വൈറലാകുന്നു...!

താരസംഘടനയായ അമ്മയും മാധ്യമം ദിനപത്രവും ചേര്‍ന്ന് ഒരുക്കുന്ന അക്ഷരവീട് പദ്ധതിയുടെ തീം സോംങ് വൈറലാകുന്നു. വിവിധ മേഖലകളില്‍ തങ്ങളുടെ കഴിവ് തെളിയിക്കുകയും എന്നാല്‍ ജീവിതത്തില്‍ ചുവടുപിഴക്കുകയും ചെയ്ത 51 പ്രതിഭകള്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. 

ലോകം നമ്മുടെ തറവാട്, ലോകര്‍ നമ്മുടെ വീട്ടുകാര്‍ എന്ന് തുടങ്ങുന്ന ഗാനം മോഹന്‍ലാലും മമ്മൂട്ടിയും പൃഥ്വിരാജും പാര്‍വ്വതിയും ടൊവിനോ തോമസുമടക്കം മലയാളത്തിലെ മുന്‍നിര താരങ്ങളെയെല്ലാം അണിനിരത്തിയാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ ആണ് ഗാനം പ്രകാശനം ചെയ്തത്.

51 അക്ഷരങ്ങളുടെ പേരിട്ട് 51 വീടുകള്‍. പത്മശ്രീ ജി ശങ്കറാണ് വീടുകളുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമ, സാഹിത്യം, സംഗീതം, കായികം എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകള്‍ക്കാണ് വീടൊരുക്കുന്നത്. ഇതിനകം തന്നെ നിരവധി വീടുകള്‍ പണി പൂര്‍ത്തിയാക്കി കൈമാറിക്കഴിഞ്ഞു.സംവിധായകന്‍ ആഷിഖ് അബുവാണ് തീം സോംഗിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിട്ടിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ബിജിബാലാണ്. ഷൈജു ഖാലിദാണ് ഛായാഗ്രഹണം.


 

Read more topics: # aksharaveedu,# theme song,# viral
aksharaveedu,theme song,viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES