എ.കെ. സാജന്റെ പുതിയ ചിത്രം മുംബയിലും ദുബായിലും ചിത്രീകരണം പുരോഗമിക്കുന്നു. അനുസിതാര, ഷറഫുദ്ദീന് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. എ.കെ.സാജന് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മുംബയില്‍ പുരോഗമിക്കുന്നു. നാല് ദിവസത്തെ ചിത്രീകരണമാണ് മുംബയില്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് ദുബായിലും ചിത്രീകരണമുണ്ട്. കോക്കേഴ്സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ഇനിയും പേരിട്ടിട്ടില്ലാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഷൊര്‍ണ്ണൂരും പരിസരങ്ങളിലുമായി ആദ്യ ഘട്ട ചിത്രീകരണം പൂര്‍ത്തിയായ ഈ ചിത്രത്തില്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്, സൗമ്യ മേനോന് തുടങ്ങിയവരും വേഷമിടുന്നുണ്ട്.