Latest News

'വ്യാജ വാഗ്ദാനങ്ങളില്‍ വീണ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്'; പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ലോണ്‍ പരസ്യം; ആരും ചതിയില്‍ വീഴരുത്; സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി നടന്‍ അജു വര്‍ഗീസ്

Malayalilife
 'വ്യാജ വാഗ്ദാനങ്ങളില്‍ വീണ് കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്'; പേരും ചിത്രവും ഉപയോഗിച്ച് വ്യാജ ലോണ്‍ പരസ്യം; ആരും ചതിയില്‍ വീഴരുത്; സ്വകാര്യ ധനകാര്യ സ്ഥാപനത്തിനെതിരെ മുന്നറിയിപ്പുമായി നടന്‍ അജു വര്‍ഗീസ്

തന്റെ പേരും ചിത്രവും ഉപയോഗിച്ച് വ്യാജ പരസ്യം നല്‍കിയ സ്വകാര്യ പണമിടപാട് സ്ഥാപനത്തിനെതിരെ നടന്‍ അജു വര്‍ഗീസ് രംഗത്ത്. 'എഎം ട്രസ്റ്റ് ലോണ്‍ സര്‍വീസസ്' എന്ന സ്ഥാപനത്തിനെതിരെയാണ് താരം മുന്നറിയിപ്പുമായി എത്തിയത്. തന്റെ അനുമതിയില്ലാതെയാണ് ചിത്രം ഉപയോഗിച്ചതെന്നും ഈ സ്ഥാപനവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അജു വ്യക്തമാക്കി. 

കേരളത്തില്‍ എവിടെയും മൂന്ന് ലക്ഷം രൂപ വരെ ലോണ്‍ നല്‍കുമെന്നായിരുന്നു സ്ഥാപനത്തിന്റെ പരസ്യം. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസം 3042 രൂപ തിരിച്ചടവ് മതിയെന്നും ഇവര്‍ അവകാശപ്പെട്ടിരുന്നു. ഈ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പങ്കുവെച്ചാണ് അജു വര്‍ഗീസ് ആരാധകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. 'എന്റെ അനുമതി കൂടാതെ ഒരു അനധികൃത ബാങ്കിംഗ് സ്ഥാപനം എന്റെ പേരും ചിത്രവും പരസ്യത്തിനായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഈ പദ്ധതിയുമായി എനിക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളില്‍ വീണ് നിങ്ങള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തരുത്'- അജു തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. 

ലോണ്‍ ആപ്പുകളുടെ ഭീഷണിയും തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. ഈ വര്‍ഷം തിയേറ്ററിലെത്തിയ 'പെണ്ണു കേസ്', 'ആട് 3' എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ 'വാഴ 2'വിന്റെ വലിയ വിജയത്തിളക്കത്തിലാണ് അജു വര്‍ഗീസ് ഇപ്പോള്‍. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'സര്‍വ്വം മായ'യും ബോക്‌സ് ഓഫീസില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു.

aju varghese fake loan ad warning

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES