വേനല്‍ പുഴയുടെ തെളിനീരില്‍ എന്ന പാട്ടിലെ ആ ചെറുപ്പക്കാരനെ ആരും മറന്നുകാണില്ല. അജ്മല്‍ അമീര്‍ എന്ന എന്ന സുന്ദരനായ നടനാണ് ഇതിലെ നായകന്‍.മലയാളത്തിലും മറ്റ് ഭാഷകളിലുമൊക്കെ തന്റേതായ ഇടം കണ്ടെത്തിയ അജ്മല്‍ എന്ന നടന്‍ ഇന്നലെ മുതല്‍ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ്. ഇതിന് കാരണം
നടന്‍ അജ്മല്‍ അമീറും ഒരു യുവതിയും തമ്മിലുള്ള ഓഡിയോ സംഭാഷണമാണ്.
തികച്ചും സ്വാകര്യമായതും അശ്ലീലം നിറഞ്ഞതുമായ വോയ്‌സ് ചാറ്റ് പുറത്തെത്തിയതോടെ നടനെതിരെ കനത്ത വിമര്‍ശനവും ഉയരുകയാണ്.പ്രരിക്കുന്ന വോയ്‌സില്‍ യുവതി നടനോട് താന് വിവാഹിതനാല്ലെയെന്ന് ചോദിക്കുന്നതുംകേള്‍ക്കാം.
താന്‍ നില്ക്കുമെന്നുള്ള ചോദ്യത്തിന് താന്‍ സ്‌റ്റേ അറേഞ്ച് ചെയ്യാമെന്നും നടന്‍ മറുപടി നല്കുന്നുണ്ട്.
രണ്ടു പേര് തമ്മിലുള്ള സ്വകാര്യ സംഭാഷണം പുറത്തെത്തിയതോടെ നടനെതിരെ വിമര്‍ശനം ഉയരുകയാണ്. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. മാത്രമല്ല നടനെതിരെ ട്രോളുകളും എ്ത്തിയതോടെ നടന്‍ എയറിലായിരിക്കുകയാണ്. എന്നാല്‍നടന്‍ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
പ്രണയകാലം എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന നടനാണ് അജ്മല്‍ അമീര്‍. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച വേഷങ്ങള്‍ അജ്മലിനെ തേടിയെത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അജ്മല്‍ തന്റെ സാന്നിധ്യമറിയിച്ചു. കെ.വി. ആനന്ദ് സംവിധാനം ചെയ്ത കോ എന്ന ചിത്രത്തില്‍ നായകതുല്യമായ വേഷം ചെയ്ത് തമിഴില്‍ അജ്മല്‍ ശ്രദ്ധേയനായി. കഴിഞ്ഞ വര്‍ഷത്തെ വന്‍ വിജയങ്ങളിലൊന്നായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമിലും അജ്മലിന്റെ സാന്നിധ്യമുണ്ടായിരുന്നു.