Latest News

ശ്രീദേവിയ്ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് അജിത്ത്; സന്തോഷത്തില്‍ തല ആരാധകര്‍

Malayalilife
ശ്രീദേവിയ്ക്ക് നല്‍കിയ ഉറപ്പ് പാലിച്ച് അജിത്ത്; സന്തോഷത്തില്‍ തല ആരാധകര്‍

നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലെ സൂപ്പര്‍താരമായി മാറിയ നടനാണ് അജിത്ത്. വര്‍ഷത്തില്‍ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രമേ ചെയ്യാറുളളുവെങ്കിലും അവയെയെല്ലാം വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കാറുളളത്. അന്തരിച്ച നടി ശ്രീദേവിയ്ക്ക് അജിത്ത് പണ്ടു നല്‍കിയ ഒരു ഉറപ്പ് ഇപ്പോള്‍ പ്രാവര്‍ത്തികമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് തല ആരാധകര്‍.

ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് അജിത്ത് ശ്രീദേവി വാക്കു നല്കിയത്. ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തിലായിരുന്നു നടി ശ്രീദേവിക്കൊപ്പം അജിത്ത് അഭിനയിച്ചിരുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്ന സമയത്താണ് ശ്രീദേവിക്ക് അജിത്ത് ബോണിയുടെ ചിത്രത്തില്‍ അഭിനയിക്കുമെന്ന് ഉറപ്പു നല്‍കിയത്. ഇന്നലെ ശ്രീദേവിയുടെ ജന്മദിനത്തിലാണ് ഇത് സ്ഥീരീകരിച്ച് ബോണി കപൂര്‍ പ്രഖ്യാപനം നടത്തിയത്. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുന്ന വിശ്വാസം എന്ന ചിത്രത്തിനു ശേഷം അജിത്ത് അഭിനയിക്കുന്ന പുതിയ സിനിമയാണ് ഇതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

ഒരിടവേളയ്ക്കു ശേഷം ശ്രീദേവി ബോളിവുഡില്‍ തിരിച്ചുവരവ് നടത്തിയ ചിത്രമായിരുന്നു ഇംഗ്ലീഷ് വിംഗ്ലീഷ്. ഗൗരി ഷിന്‍ഡേയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ നായികാ കഥാപാത്രത്തെയായിരുന്നു ശ്രീദേവി അവതരിപ്പിച്ചിരുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ അമിതാബ് ബച്ചന്‍ ചെയ്ത അതിഥി വേഷമാണ് അജിത്ത് അവതരിപ്പിച്ചത്. 

Read more topics: # ajith,# sreedevi,# bony kapoor
ajith-sreedevi-bony-kapoor

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES