ബോളിവുഡിലെ തന്നെ നിർമ്മാതാവായ ബോണി കപൂറിന് കഴിഞ്ഞ ദിവസം പിറന്നാളായിരുന്നു. തന്റെ പിറന്നാള്‍ അദ്ദേഹം ഭാര്യയും നടിയുമായ ശ്രീദേവിയുടെ മരണത്തിന് ശേഷം അധികം ആഘോഷിക്കാറില്ല. ഇത്തവണത്തെ പിറന്നാള്‍ ആഘോഷങ്ങളില്ലാതെയാണ് കടന്ന് പോകുന്നത്. ഒരു തുറന്ന പുസ്തകം തന്നെയായിരുന്നു ശ്രീദേവിയും ബോണി കപൂറും തമ്മിലുള്ള പ്രണയം. ബോണി കപൂറും ശ്രീദേവിയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ബോണി കപൂര്‍ നിര്‍മ്മിച്ച മിസ്റ്റര്‍ ഇന്ത്യ എന്ന ചിത്രത്തിന് ശേഷമാണ് പുറത്തെത്തുന്നത്. എന്നാൽ ഇപ്പോള്‍ ശ്രീദേവിയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോണി കപൂര്‍.'
ശ്രീദേവിയെ ആദ്യമായി സ്‌ക്രീനില്‍ കണ്ടപ്പോള്‍ മുതല്‍ ഞാന്‍ അവരുമായി പ്രണയത്തിലായി. ഏകപക്ഷീയമായ ഒരു പ്രണയമായിരുന്നു തുടക്കത്തില്‍. അവരെ കാണാന്‍ ഞാന്‍ ചെന്നൈയിലേക്ക് പോയി. ആ കാലത്ത് ശ്രീദേവി സിനിമയില്‍ ഏറെ തിരക്കുള്ള ഒരു അഭിനേത്രിയാണ്. ശ്രീദേവിയെ കാണുമ്‌ബോള്‍ അവര്‍ക്ക് ചുറ്റും ഒരു പ്രഭാവലയമുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പുറകെ ഞാന്‍ അലഞ്ഞു. എകദേശം പന്ത്രണ്ട് വര്‍ഷങ്ങളെടുത്തു അവര്‍ക്കരികില്‍ എത്താന്‍. മിസ്റ്റര്‍ ഇന്ത്യയില്‍ അഭിനയിക്കാന്‍ ശ്രീദേവിയുടെ അമ്മ ആവശ്യപ്പെട്ടത് 8 ലക്ഷമായിരുന്നു. ശ്രീദേവിയായിരുന്നു അന്ന് ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം പറ്റുന്ന നടി. അവര്‍ എട്ട് ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ 11 ലക്ഷം തരുമെന്ന് മറുപടി പറഞ്ഞു. എനിക്ക് അല്‍പ്പം ഭ്രാന്തുണ്ടെന്നാണ് അന്ന് ശ്രീദേവി കരുതിയത്. ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കിയതായിരുന്നു കാരണം.
മിസ്റ്റര്‍ ഇന്ത്യയുടെ സമയത്ത് ഞാന്‍ ശ്രീദേവിയുടെ കാര്യങ്ങള്‍ നന്നായി ശ്രദ്ധിച്ചു. ഏറ്റവും നല്ല വസ്ത്രങ്ങളില്‍ അവളെ മനോഹരിയായി കാണാന്‍ ആ?ഗ്രഹിച്ചു. സിനിമ പൂര്‍ത്തിയായതിന് ശേഷം ഞാന്‍ എന്റെ മുന്‍ഭാര്യയോടെ് പറഞ്ഞു, ഞാന്‍ ശ്രീദേവിയെ സ്‌നേഹിക്കുന്നു എന്ന്. ശ്രീദേവി ബാക്കിവെച്ച ശൂന്യത ഒന്നുകൊണ്ടും നികത്താനാവില്ല. അവള്‍ ഉണ്ടാക്കി വെച്ച സല്‍പേരും നല്ല ഓര്‍മകളുമാണ് ഞങ്ങള്‍ക്ക് കൂട്ടായിട്ടുള്ളത്. ശ്രീദേവിയുടെ മരണശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചു. ജാന്‍വിയുടെ ആദ്യ സിനിമ കാണാന്‍ അവള്‍ കാത്തുനിന്നില്ലല്ലോ എന്നതാണ് ഏറ്റവും വലിയ ദുഖം. അര്‍ജുനും അന്‍ഷുലയും ജാന്‍വിയെയും ഖുശിയെയും അംഗീകരിച്ചു എന്നത് ഏറെ ആശ്വാസം നല്‍കുന്ന കാര്യമാണ്. ബോണി കപൂര്‍ പറഞ്ഞു.