ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് നടന്‍ അജയ് ദേവ്ഗണും നടി കജോളും. അഭിനയമികവ് കൊണ്ടും പൊതുപ്രവര്‍ത്തനം കൊണ്ടും ഇവരും ഏറെ പ്രശസ്തരാണ്. കജോള്‍ അജയ് ദേവ്ഗണ്‍ ദമ്പതികള്‍ക്ക് രണ്ടു മക്കളാണുള്ളത്. 15 വയസ്സുകാരിയായ നൈസയും 8 വയസ്സുകാരന്‍ യുഗും. ബിടൗണിലെ സെലിബ്രിറ്റി കിഡ്‌സിനു കിട്ടുന്ന ശ്രദ്ധയും പ്രശസ്തിയും ഇരുവര്‍ക്കും ലഭിക്കുന്നുമുണ്ട്. പക്ഷേ അടുത്തിടെയായി പ്രചരിക്കുന്ന ചില ട്രോളുകള്‍ കൗമാരക്കാരിയായ നൈസയെ ആകെ തളര്‍ത്തുകയാണ്. നൈസ അല്‍പം കറുത്തിട്ടാണ്. കാര്യമായോ അഴകോ ഭംഗിയോ ഒന്നും നൈസയ്ക്കില്ല. ഇതിന്റെ പേരില്‍ ഈ താരപുത്രി നേരിടുന്നത് ക്രൂരമായ ട്രോളുകളാണ്.
ഇപ്പോള്‍ നൈസയെ തേടിയെത്തിയിരിക്കുന്നത് പുതിയ ഒരു വിവാദമാണ്. അജയ് ദേവ്ഗണിന്റെ അച്ഛന്‍ മരിച്ചത് കുറച്ചുനാളുകള്‍ക്ക് മുമ്പായിരുന്നു. എന്നാല്‍ മുത്തച്ഛന്‍ മരിച്ചിന് പിന്നാലെ ബ്യൂട്ടി സലൂണിലെത്തി സുന്ദരിയായി കളിച്ചുചിരിച്ച് ഇറങ്ങിവരുന്ന നൈസയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്തൊരു അഹങ്കാരമാണെന്നും, മുത്തച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ അണിഞ്ഞൊരുങ്ങാന്‍ പോയെന്നുംം നൈസയെ തേടി ട്രോളുകളെത്തി. എന്നാല്‍ ഇതിനോട് ഇപ്പോള്‍ അജയ് പ്രതികരിച്ചിരിക്കയാണ്.
അച്ഛന് മരിച്ച് രണ്ടാം ദിവസം കുട്ടികള് വളരെ വിഷമത്തിലായിരുന്നു. നൈസ എപ്പോഴും കരച്ചിലായിരുന്നു. അങ്ങനെയാണ് നൈസയെ വിളിച്ച് വിഷമിക്കരുതെന്നും പുറത്തുപോയി ഒന്ന് ശാന്തമായി ചെയ്തു വരൂ എന്നും പറഞ്ഞത്. കാരണം അവര് കുട്ടികളാണ്. എന്നാല് അതൊന്നും വേണ്ടെന്നായിരുന്നു നൈസയുടെ മറുപടി. പക്ഷേ അരമണിക്കൂര് നേരത്തേക്ക് ഒന്നു പുറത്ത് പോയി ഭക്ഷണം കഴിച്ചോ സാധനങ്ങള് വാങ്ങിയോ വരുമ്പോഴേക്കും ശാന്തമാകും എന്നു നിരന്തരം പറഞ്ഞതോടെ നൈസ സമ്മതിക്കുകയായിരുന്നു. പക്ഷേ അപ്പോഴും എങ്ങോട്ടാണ് പോകേണ്ടതെന്ന് നൈസയ്ക്ക് അറിയില്ലായിരുന്നു. അങ്ങനെയാണ് നൈസ ഹെയര്‌വാഷ് ചെയ്യാന് പോകുന്നത്.
നൈസ തിരിച്ചു വന്നപ്പോഴേക്കും സലൂണിനു പുറത്തു നില്ക്കുന്നചിത്രങ്ങള് സമൂഹമാധ്യമത്തില് വൈറലായിരുന്നു. മുത്തച്ഛന് മരിച്ച് അധികം വൈകാതെ കൊച്ചുമകള് സലൂണില് കറങ്ങിനടക്കുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രങ്ങള് പ്രചരിച്ചത്. വിഷമഘട്ടത്തിലൂടെ കടന്നുപോയിരുന്ന മകളെ ആശ്വസിപ്പിക്കാന് പറഞ്ഞ കാര്യം വീണ്ടും സ്ഥിതി വഷളാക്കുകയാണ് ചെയ്തതെന്ന് ദേവ്ഗണ് പറയുന്നു. കുട്ടികള് എന്തു തെറ്റു ചെയ്തിട്ടാണ് അവരെ വിലയിരുത്തുന്നതെന്നും അവരെ വെറുതെവിട്ടുകൂടെ എന്നും അജയ് ദേവ്ഗണ് പറഞ്ഞു.
താനും ഭാര്യ കജോളും അഭിനേതാക്കളാണ്, തങ്ങളെ വിലയിരുത്തുന്നതുപോലെ മക്കളെ ചെയ്യരുത്, അച്ഛനും അമ്മയും നടീനടന്മാരായതുകൊണ്ടു മാത്രമാണ് അവരെ എപ്പോഴും പ്രശസ്തി പിന്തുടരുന്നതെന്നും നേരത്തെ അജയ് ദേവ്ഗണ് പറഞ്ഞിട്ടുണ്ട്.