ബോളിവുഡിലെ എക്കാലത്തെയും പ്രിയനായികയാണ് കജോള്‍. തന്റെ നാല്‍പ്പത്തിനാലാം വയസ്സിലും താരം സിനിമയില്‍ നായികയായി തന്നെ തുടരുകയാണ്. ബോഴിവുഡിലെ തന്നെ സൂപ്പര്‍സ്റ്റാര്‍ അജയ് ദേവ്ഗണിന്റെ ഭാര്യയും രണ്ട് കുട്ടികളുടെ അമ്മയായിട്ടും തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ അഭിനയജീവിതം ആരാധകര്‍ ആകംക്ഷയോടെ ഉറ്റു നോക്കുന്ന ഒന്നാണ്.
അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്. തന്റെ പ്രസക്തി ഇന്നും നഷ്ടമായാട്ടില്ലെന്ന് പ്രശസ്ത ബോളിവുഡ് നടി കജോള്‍. അതിലെന്റെ വ്യ്ക്തിത്വത്തിന് വലിയ പങ്കുണ്ട്. സിനിമയ്ക്കൊപ്പം സ്‌ക്രീനിലും പുറത്തുമായി അത് വളര്‍ന്നു കൊണ്ടേയിരുന്നു. തനിക്ക് ഇനിയുമേറെ ചെയ്യാന്‍ കഴിയും. സിനിമയില്‍ രംഗപ്രവേശം ചെയ്ത പതിനാറാം വയസ്സിലെ അതേ ചുറു ചുറുക്കും സൗന്ദര്യവും തനിക്ക് ഇപ്പോഴുമുണ്ടെന്നും നടി പറഞ്ഞു.
പ്രശസ്തിയാര്‍ജിക്കാന്‍ വളരെ എളുപ്പമാണെന്നും ഒരുപാടു പേര്‍ ഇന്ന് പ്രശസ്തരായവരുണ്ടെന്നും എന്നാല്‍ താരങ്ങള്‍ വളരെ കുറവാണെന്നും കജോള്‍ പറഞ്ഞു.പ്രശസ്തി, താരം എന്നീ രണ്ടു വാക്കുകള്‍ ഒരുമിച്ചു ചേര്‍ക്കാവുന്നവയല്ല. എന്നാല്‍ ഇന്ന് അവ പര്യായപദങ്ങളായാണ് ഉപയോഗിച്ചു കാണുന്നതെന്നും കൂട്ടിച്ചേര്‍ത്തു.
'എന്റെ ആദ്യ ചിത്രം വിജയമായിരുന്നില്ല. തുടക്കം തന്നെ മോശമായി. അഭിനയം തൊഴിലാക്കാമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല. യാദൃശ്ചികമായി സംഭവിച്ചതാണ്. പിന്നീട് ഒഴുക്കിനനുസരിച്ച് മുന്നോട്ടു പോവുകയായിരുന്നു. എന്റെ സിനിമകളൊക്കെ ഞാന്‍ തന്നെ തെരഞ്ഞെടുത്തവയായിരുന്നു.' കാജോള്‍ മനസു തുറന്നു.
ബോളിവുഡില്‍ കജോള്‍ അരങ്ങേറ്റം കുറിച്ചത് ബേഖുദിയിലൂടെയാണ് ബാസിഗര്‍, യേ ദില്ലഗി, കരണ്‍ അര്‍ജുന്‍, ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേങ്കേ, ഗുപ്ത്, കുഛ് കുഛ് ഹോതാ ഹേ, മൈ നെയിം ഈസ് ഖാന്‍, ഫനാ തുടങ്ങി ചിത്രങ്ങളിലൂടെയാണ് കാജോള്‍ ആരാധകരുടെ മനം കവരുന്നു. അജയ് ദേവഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന തനാജി:ദ അണ്‍സങ് വാരിയറിലാണ് ഇപ്പോള്‍ കാജോള്‍ അഭിനയിക്കുന്നത്. ചിത്രം ഈ വര്‍ഷം നവംബറില്‍ റിലീസിനെത്തും.