സോഷ്യൽ മീഡിയയിൽ അത്ര കണ്ട് സജീവമല്ലാത്ത ആണ് ലോകസുന്ദരി ഐശ്വര്യ റായി. കഴിഞ്ഞ മെയ് മാസമാണ് അവസാനമായി നടി ഇൻസ്റ്റഗ്രാമിൽ എത്തിയത്. സജീവമല്ലെങ്കിലും നടിക്ക് സോഷ്യൽമീഡിയയിലും വലിയ പിന്തുണയാണ് ഉള്ളത്. 4.5 മില്യൻ പേരാണ് ഐശ്വര്യയെ ഫോളോ ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷം ഇൻസ്റ്റാഗ്രാമിലെത്തി ദുരിതം നേരിടുന്ന കേരളത്തിനും കുടകിനും വേണ്ടി സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്.
ഐശ്വര്യയുടെ സ്വദേശമായ കർണാടകത്തിലെ കുടകിൽ മഴക്കെടുതിയിൽ 12 പേർ മരിക്കുകയും 845 വീടുകൾ നശിക്കുകയും ചെയ്തിരുന്നു. കുടക് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി കർണാടകം കേന്ദ്രത്തോട് നൂറു കോടി രൂപ ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിനും കുടകിനും വേണ്ടി സംഭാവന ആവശ്യപ്പെട്ടു കേരള കർണാടക മുഖ്യമന്ത്രിമാരുടെ റിലീഫ് ഫണ്ട് സംബന്ധിച്ച വിവരങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് ഐശ്വര്യ തന്റെ ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്.